'ജോലി ചോദിച്ചാല്‍ സ്ഥാനാര്‍ഥിയാക്കിക്കളയും'; കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
എംബിഎ ഡിഗ്രിയുമായി ജോലി ആവശ്യപ്പെടുന്ന യുവാവിന് തെരഞ്ഞെടുപ്പ് ടിക്കറ്റ് കയ്യിലേക്ക് നൽകുന്ന കാർട്ടൂണാണ് പ്രശാന്ത് ഭൂഷൺ പങ്കുവെച്ചത്

ബിജെപിയുടെ കേരളത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കാർട്ടൂൺ പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്.
'തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് ഇപ്പോൾ ജോലി ആവശ്യപ്പെടാൻ ഭയമാണ്. തൊഴിലിന് പകരം കേരളത്തിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റാകും നൽകുക' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. എംബിഎ ഡിഗ്രിയുമായി ജോലി ആവശ്യപ്പെടുന്ന യുവാവിന് തെരഞ്ഞെടുപ്പ് ടിക്കറ്റ് കയ്യിലേക്ക് നൽകുന്ന കാർട്ടൂണാണ് പ്രശാന്ത് ഭൂഷൺ പങ്കുവെച്ചത്.
The Jobless youth are now afraid to come out & ask for jobs. The BJP is handing them Election tickets in Kerala! pic.twitter.com/svjuCeJhQV
— Prashant Bhushan (@pbhushan1) March 17, 2021
മാനന്തവാടിയിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ച മണിക്കുട്ടന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. താൻ അറിയാതെയാണ് ബിജെപിയുടെ പ്രഖ്യാപനമെന്നും ബിജെപി അനുഭാവിയല്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുകയുണ്ടായി.
Adjust Story Font
16

