'മൈ ഗോഡ്... ഇവരുടെയെല്ലാം കാൽമുട്ട് പുറത്ത് കാണുന്നല്ലോ !'
കാൽമുട്ട് വരെ കീറിയ ജീൻസ് ധരിക്കുന്നത് ഇന്ത്യൻ സംസ്ക്കാരത്തിന് ചേർന്നതല്ലെന്ന് ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ തീരഥ് സിംഗ് റാവത്തിന്റെ പരാമർശം വിവാദമായിരുന്നു

കീറിയ ജീൻസ് വിവാദത്തിൽ ട്രോളൻ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാൽമുട്ട് വരെ കീറിയ ജീൻസ് ധരിക്കുന്നത് ഇന്ത്യൻ സംസ്ക്കാരത്തിന് ചേർന്നതല്ലെന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ തീരഥ് സിംഗ് റാവത്തിന്റെ പരാമർശത്തെ തുടർന്ന് റിപ്പ്ഡ് ജീൻസ് സാമൂഹ്യ മാധ്യമങ്ങളിൽ ട്രൻഡിങ്ങായിരുന്നു.
Oh my God!!! Their knees are showing 😱😱😱 #RippedJeansTwitter pic.twitter.com/wWqDuccZkq
— Priyanka Gandhi Vadra (@priyankagandhi) March 18, 2021
നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗ്വതും കാവി കളസത്തിലുള്ള ചിത്രങ്ങളാണ് പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'ദൈവമേ ഇവരുടെയെല്ലാം കാൽമുട്ടുകൾ വെളിവാകുന്നല്ലോ' എന്നും പ്രിയങ്ക കുറിച്ചു.
സ്ത്രീകൾ കീറിയ ജീൻസ് ധരിക്കുന്നതിലൂടെ അവരുടെ കുട്ടികൾക്ക് എന്ത് മൂല്യമാണ് പകർന്ന് നൽകുന്നതെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് പറഞ്ഞത്. മുട്ടുവരെ കീറിയ ജീൻസിടുമ്പോൾ വലിയ ആളുകളായി എന്നാണ് ഈ സ്ത്രീകൾ സ്വയം വിചാരിക്കുന്നു. കീറിയ ജീൻസ് വാങ്ങാൻ മാത്രമാണ് സ്ത്രീകൾ കടയിൽ പോകുന്നത്. കീറിയ ജീൻസ് കിട്ടിയില്ലെങ്കിൽ സ്ത്രീകൾ കീറാത്ത ജീൻസുവാങ്ങി കത്രിക കൊണ്ട് മുട്ടുവരെ കീറിയതിനുശേഷം ഉപയോഗിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇത് സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ ചർച്ചയായി. വിയറിങ് റിപ്പ്ഡ് ജീൻസ് എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രൻഡിങ്ങാവുകയുണ്ടായി. വസ്ത്രധാരണം തങ്ങളുടെ അവകാശമാണ് എന്ന വാക്കുകളോടെയാണ് ചിലർ ചിത്രങ്ങൾ പങ്കുവച്ചത്.
Adjust Story Font
16

