കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; രാജി വെക്കാനൊരുങ്ങി പുതുച്ചേരി സർക്കാർ
നാല് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രാജി വെച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.

പുതുച്ചേരി സർക്കാർ രാജി വെച്ചേക്കും. മുഖ്യമന്ത്രി നാരായണ സ്വാമി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. മന്ത്രിമാർ രാജിവെക്കാൻ സന്നദ്ധത അറിയിച്ചുവെന്ന് മന്ത്രി കന്തസ്വാമി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാര്‍ ഗവർണറെ കാണും.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ആണ് പുതുച്ചേരി സര്‍ക്കാര്‍ രാജിക്കൊരുങ്ങുന്നത്. നാല് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രാജി വെച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അവിശ്വാസപ്രമേയത്തിനൊന്നും നില്‍ക്കാതെ സര്‍ക്കാര്‍ രാജിവെക്കുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരെത്തിയത്.
14 കോണ്‍ഗ്രസ് അംഗങ്ങളുടെയും മൂന്ന് ഡിഎംകെ അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയോടെയായിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്‍റെ ഭരണം. എന്നാല്‍ നാല് എംഎല്‍എമാരുടെ രാജിയോടെ കോണ്‍ഗ്രസ് അംഗസംഖ്യ 10 ആകുകയും സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഉള്‍പ്പെടുന്നതാണ് പുതുച്ചേരി നിയമസഭ. 18 അംഗങ്ങളാണ് ഭരണകക്ഷിക്ക് വേണ്ടത്.
എ. നമശ്ശിവായം, ഇ. തീപ്പായ്‍ന്താന്‍ എന്നി എം.എല്‍.എമാര്‍ ജനുവരി 25 നാണ് രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചത് ട്വിറ്ററിലൂടെയാണ്. ഇന്നലെ വൈകീട്ടായിരുന്നു ഇത്. ഇന്ന് രാവിലെയാണ് കാമരാജ്‌നഗര്‍ എം.എല്‍.എയായ ജോണ്‍ കുമാര്‍ രാജിവെച്ചത്.
ये à¤à¥€ पà¥�ें- പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവച്ചു
Adjust Story Font
16

