Quantcast

ഗള്‍ഫ് റിക്രൂട്ടിങ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ 

നഴ്സിങ് മേഖലയിലടക്കം ഗള്‍ഫ് റിക്രൂട്ടിങിലെ ഇടനിലക്കാരെ ഒഴിവാക്കാനായി സര്‍ക്കാര്‍ ഇടപെടുമെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകഷ്ണന്‍. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം 

MediaOne Logo

Web Desk

  • Published:

    29 Jun 2018 11:48 AM IST

ഗള്‍ഫ് റിക്രൂട്ടിങ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ 
X

നഴ്സിങ് മേഖലയിലടക്കം ഗള്‍ഫ് റിക്രൂട്ടിങിലെ ഇടനിലക്കാരെ ഒഴിവാക്കാനായി സര്‍ക്കാര്‍ ഇടപെടുമെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകഷ്ണന്‍. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആരോഗ്യ വകുപ്പ് സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ തൊഴിൽ വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇന്ന് രാത്രി അദ്ദേഹം മടങ്ങും. ഒഡേപെക് എം.ഡി ശ്രീരാം വെങ്കിട്ടരാമന്‍ ഐ.എ.എസും അദ്ദേഹത്തോടൊപ്പമുണ്ട്.

ഗള്‍ഫ് നാടുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ മറവില്‍ വലിയ ചൂഷണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടതായി അറിയിച്ച കേരള തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, സര്‍ക്കാര്‍ ഇടപെടല്‍ നടത്തി ചൂഷണമവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ദോഹയിലെ മലയാളി സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു. നഴ്‌സിങ് മേഖലയുള്‍പ്പെടെ ആരോഗ്യരംഗത്ത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പുവരുത്താന്‍ ഗള്‍ഫിലെ ഗവണ്‍മെന്റുകളുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അംബാസഡര്‍ പി കുമരനുമൊത്ത് ഖത്തര്‍ ആരോഗ്യസഹമന്ത്രി ഡോക്ടര്‍ സാലിഹ് അലി അല്‍മറിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി രാമകഷ്ണനെ കേരള സര്‍ക്കാര്‍ നിപ്പ നിയന്ത്രണവിധേയമാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരില്‍ ഖത്തര്‍ ആരോഗ്യ വകുപ്പ് അഭിനന്ദനമറിയിച്ചു. തൊഴില്‍ സാമൂഹികകാര്യവകുപ്പ് മന്ത്രി ഈസ അല്‍ജഫാലി അല്‍ നുഐമിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ഇന്നു തന്നെ മടങ്ങും.

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളില്‍ നിന്നും പ്രവാസി പ്രശ്‌നങ്ങളില്‍ അഭിപ്രായമാരാഞ്ഞ അദ്ദേഹം ദോഹയിലെ പ്രവാസി സംരംഭകരുമായും കൂടിക്കാഴ്ച നടത്തി. ഒഡേപെക് എം.ഡി ശ്രീരാം വെങ്കിട്ടരാമന്‍ ഐ.എ.എസും മറ്റു ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.കെ ശങ്കരന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി.വി റപ്പായി, ഇന്‍കല്‍ ഡയറക്ടര്‍ പത്മശ്രീ സി.കെ മേനോന്‍ എന്നിവരും മന്ത്രിയുടെ സന്ദര്‍ശന പരിപാടികളില്‍ പങ്കെടുത്തു.

TAGS :

Next Story