Quantcast

കോണ്‍ഗ്രസിലായിരുന്നെങ്കില്‍ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകാമായിരുന്നു: രാഹുല്‍ ഗാന്ധി

ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതില്‍ ആദ്യമായി പരസ്യ പ്രതികരണം നടത്തി രാഹുല്‍

MediaOne Logo

  • Published:

    9 March 2021 9:46 AM IST

കോണ്‍ഗ്രസിലായിരുന്നെങ്കില്‍ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകാമായിരുന്നു:  രാഹുല്‍ ഗാന്ധി
X

ഡല്‍ഹി: മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ യൂത്ത് കോണ്ഡഗ്രസ് നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്‍റെ പ്രതികരണം.

'' ‍ഞാന്‍ അദ്ദേഹത്തോട് (ജോതിരാദിത്യ സിന്ധ്യയോട്) പറഞ്ഞിരുന്നു, നിങ്ങള്‍ എന്തായാലും മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയാകും. എന്നിട്ടും അദ്ദേഹം പാര്‍ട്ടി വിട്ടു ബിജെപിയില്‍ പോയി. പക്ഷേ ബിജെപി ഒരിക്കലും അദ്ദേഹത്തെ മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയാക്കില്ല''-ഇങ്ങനെയായിരുന്നു സിന്ധ്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുലിന്‍റെ പ്രതികരണം.

സിന്ധ്യയും പിന്തുണക്കുന്നവരും പാര്‍ട്ടി വിട്ടത് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ വീഴ്ചയക്ക് കാരണമായിരുന്നു. സിന്ധ്യയ്ക്കു പിന്നാലെ ആറു മന്ത്രിമാരടക്കം 22 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടിരുന്നു.

അതേസമയം പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവന്നാല്‍ പാര്‍ട്ടിയില്‍ പ്രധാന പദവികളൊന്നും നല്‍കില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.

TAGS :

Next Story