ഒറ്റക്കൈ കൊണ്ട് പുഷ് അപ്പ്, നൃത്തം.. വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി
കന്യാകുമാരിയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറല്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പര്യടനത്തിലാണ്. നിലവില്‍ തമിഴ്നാട്ടിലാണ് അദ്ദേഹം. പൊതുയോഗങ്ങളില്‍ പ്രസംഗിക്കുക മാത്രമല്ല സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും രാഹുല്‍ സമയം കണ്ടെത്തുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്‍റ് ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. ഒരു ഇംഗ്ലീഷ് പാട്ടിനാണ് രാഹുല്‍ ചുവടുവെച്ചത്.
#WATCH: Congress leader Rahul Gandhi dances with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu during an interaction with them pic.twitter.com/RaSDpuXTqQ
— ANI (@ANI) March 1, 2021
ഒപ്പം കായികാഭ്യാസങ്ങളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി പുഷ് അപ് എടുത്തു. ഒറ്റക്കൈ കൊണ്ടുള്ള അദ്ദേഹത്തിന്‍റെ പുഷ് അപ്പിന് വിദ്യാര്‍ഥികള്‍ കയ്യടിച്ചു.
#WATCH: Congress leader Rahul Gandhi doing push-ups and 'Aikido' with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu pic.twitter.com/qbc8OzI1HE
— ANI (@ANI) March 1, 2021
കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതും കടലില്‍ ചാടിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിയാനായിരുന്നു ആ യാത്രയെന്ന് അദ്ദേഹം പറയുകയുണ്ടായി.
Adjust Story Font
16

