രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ബിജെപിയില്‍
1987 ൽ സംപ്രേക്ഷണം ചെയ്ത രാമായണ്‍ സീരിയയിലില്‍ രാമനായി അഭിനയിച്ചയാളാണ് അരുണ്‍ ഗോവില്‍

ഡൽഹി: 1987 ൽ ഇന്ത്യയിലെ ടെലിവിഷൻ സംസ്‌കാരത്തിന്‍റെ ചരിത്രം തന്നെ മാറ്റിയ രാമായൺ സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിൽ ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ അരുൺ മത്സരിക്കില്ലെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. രാമായൺ കൂടാതെ 63 വയസുള്ള അരുൺ ഗോവിൽ നിരവധി ഹിന്ദി, ബോജ്പുരി, ഒറിയ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അതേസമയം 1980കളിൽ അരുൺ ഗോവിൽ കോൺഗ്രസിനെ പിന്തുണച്ചിരുന്നു. നേരത്തെ രാവണനായി അഭിനയിച്ച അരവിന്ദ് ത്രിവേദിയയും സീതയായി അഭിനയിച്ച ദീപിക ചിക്കിലിയയും ബിജെപി ടിക്കറ്റിൽ മത്സരിച്ച് എംപിയായിരുന്നു.
Next Story
Adjust Story Font
16

