ആ മുദ്രാവാക്യം താൻ വിളിച്ചിട്ടില്ലെന്ന് കപിൽ മിശ്ര; വീഡിയോ പ്ലേ ചെയ്ത് റിപ്പോർട്ടർ
ജനങ്ങൾ ഈ മുദ്രാവാക്യത്തെ പർവതീകരിക്കുകയായിരുന്നുവെന്നും ചെറിയൊരു മുദ്രാവാക്യം മാത്രമായിരുന്നു അതെന്നും കപില്‍ മിശ്ര

കഴിഞ്ഞ വർഷം ഡൽഹി കലാപത്തിലേക്ക് നയിച്ച ഷഹീൻബാഗ് വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതാവ് കപിൽ മിശ്രയെ വീഡിയോ കാണിച്ച് തിരുത്തി റിപ്പോർട്ടർ. കലാപത്തിന്റെ ഒന്നാം വാർഷികത്തിൽ ദി വയറിലെ മാധ്യമപ്രവർത്തകരും തമ്മിൽ നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം. 'ജാമിഅയിലെ വഞ്ചകരെ വെടിവെക്കൂ...' എന്ന് മുദ്രാവാക്യം മുഴക്കിയ സംഭവം, അഭിമുഖം നടത്തിയ ഇസ്മത്ത് അറാ ഓർമിപ്പിച്ചപ്പോൾ കപിൽ മിശ്ര നിഷേധിക്കുകയായിരുന്നു. അപ്പോൾ തന്നെ ലാപ്‌ടോപ്പ് തുറന്ന് ഇസ്മത്ത് വീഡിയോ പ്ലേ ചെയ്തപ്പോൾ ബി.ജെ.പി നേതാവിന് അക്കാര്യം സമ്മതിക്കേണ്ടി വന്നു.
गजब क्लास लगाई है, बहुत सही @IsmatAraa pic.twitter.com/KgHbYKGiBb
— Ranvijay Singh (@ranvijaylive) February 23, 2021
അജോയ് ആശിർവാദ് മഹാപ്രശസ്ത, ഇസ്മത്ത് അറാ എന്നിവരുമായി ഒരു മണിക്കൂറോളം നീണ്ട അഭിമുഖത്തിന്റെ ആദ്യഭാഗത്താണ് കപില്‍ മിശ്ര, താന്‍ വിളിച്ച മുദ്രാവാക്യം നിഷേധിച്ചത്.
ഇസ്മത്ത് അറാ: ഡിസംബർ 19 ന് ജന്തർ മന്ദറിൽ താങ്കളൊരു പ്രസംഗം നടത്തിയിരുന്നു. അതിൽ 'ജാമിഅയിലെ വഞ്ചകരെ വെടിവെക്കൂ...' എന്ന് താങ്കൾ പറഞ്ഞിരുന്നു.
കപിൽ മിശ്ര: ഞാൻ പ്രസംഗം നടത്തിയിട്ടില്ല.
ഇസ്മത്ത്: പ്രസംഗമായിരുന്നില്ല, മുദ്രാവാക്യമായിരുന്നു. അത് എന്റെ ലാപ്‌ടോപ്പിലുണ്ട്.
കപിൽ മിശ്ര: അതെ, മുദ്രവാക്യമാണ്. സി.പിയിൽ (കൊണാട്ട് പ്ലേസ്) മുദ്രാവാക്യം വിളിച്ചിരുന്നു. എന്ത് മുദ്രാവാക്യമായിരുന്നു ഞാൻ വിളിച്ചത്?
ഇസ്മത്ത്: ജാമിഅയിലെ വഞ്ചകരെ...
കപിൽ മിശ്ര: ഇല്ല, ജാമിഅ എന്നു ഞാൻ പറഞ്ഞിട്ടില്ല.
ഇസ്മത്ത്: അല്ല, സർ ജാമിഅ എന്നുതന്നെ...
കപിൽ മിശ്ര: ഇല്ല, ജാമിഅ എന്ന് ഇല്ല, രാജ്യത്തിന്റെ എന്നായിരുന്നു...
ഇസ്മത്ത്: അല്ല സർ...
കപിൽ മിശ്ര: എങ്കിൽ താങ്കളത് ഇപ്പോഴത് കാണിക്കൂ...
ഇസ്മത്ത്: ജാമിഅ എന്നും ജെ.എൻ.യു എന്നും അലിഗഡ് എന്നും ഉണ്ടായിരുന്നു.
കപിൽ മിശ്ര: ആൾക്കാർ അങ്ങനെ പറഞ്ഞിട്ടുണ്ടാവും, ഞാൻ പറഞ്ഞിട്ടില്ല...
തുടർന്ന് ഇസ്മത്ത് അറാ സീറ്റിൽ നിന്നെഴുന്നേറ്റ് ലാപ്‌ടോപ്പ് തുറക്കുകയും കപിൽ മിശ്ര ജാമിഅ, ജെ.എൻ.യു, അലിഗഡ് സർവകലാശാലകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്ലേ ചെയ്യുകയുമായിരുന്നു.
വീഡിയോ കണ്ടപ്പോൾ 'വീഡിയോ ശരിയാണ്' എന്ന് മിശ്ര സമ്മതിച്ചു. ജനങ്ങൾ ഈ മുദ്രാവാക്യത്തെ പർവതീകരിക്കുകയായിരുന്നുവെന്നും ചെറിയൊരു മുദ്രാവാക്യം മാത്രമായിരുന്നു അതെന്നും അദ്ദേഹം വിശദീകരിച്ചു.
അഭിമുഖത്തിൽ ഡൽഹി കലാപത്തിലേക്കു നയിച്ച തന്റെ പ്രസംഗങ്ങളിൽ ഖേദിക്കുന്നില്ലെന്നും അഭിമാനം മാത്രമാണുള്ളതെന്നും കപിൽ മിശ്ര പറഞ്ഞു. ഇനിയും അത്തരം സന്ദർഭമുണ്ടാവുകയാണെങ്കിൽ അതൊക്കെ തന്നെയാവും ചെയ്യുകയെന്നും ആം ആദ്മി പാർട്ടിയിൽ നിന്നു രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന മിശ്ര പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം:
ये à¤à¥€ पà¥�ें- ഡല്‍ഹി വംശീയ അതിക്രമത്തിന് ഒരാണ്ട്; കലാപം നടത്താന്‍ ഇനിയും മടിയില്ലെന്ന് കപില്‍ മിശ്ര
Adjust Story Font
16

