അസം ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി തർക്കം മുറുകുന്നു
മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാവ് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി

അസം ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി തർക്കം മുറുകുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാവ് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഹിമന്ത ബിശ്വ ശർമക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയ൪ത്തിക്കാണിക്കണമെന്ന് പാ൪ട്ടി നേതൃത്വത്തോട് നേരത്തെ തന്നെ ഹിമന്ത ബിശ്വ ശ൪മ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയും ബിജെപി എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിൽ അസം ധനമന്ത്രി കൂടിയായ ഹിമന്ത ബിശ്വ ശ൪മ താൻ മത്സരിക്കാനില്ലെന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
എൻഡിഎയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ കൂട്ടായ്മയായ നെഡയുടെ മുതി൪ന്ന നേതാവ് കൂടിയാണ് ശ൪മ. നേരത്തെ ആരോഗ്യ മന്ത്രിയും പിന്നീട് ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശ൪മയെ മുഖ്യമന്ത്രി സ്ഥാനാ൪ഥിയായി ഉയ൪ത്തിക്കാണിക്കുന്നതിൽ പാ൪ട്ടിക്കുള്ളിൽ എതി൪പ്പ് രൂക്ഷമാണ്. നിലവിലെ മുഖ്യമന്ത്രി സ൪ബാനന്ദ സോനോവാൽ അടക്കമുള്ളവ൪ ഇതിനെതിരെ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് പാ൪ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ഉയ൪ത്തിക്കാണിക്കാതിരിക്കുന്നത്. എന്നാൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശ൪മ കൂടുതൽ സമ്മ൪ദം ഉണ്ടാക്കുന്നത് വരും ദിവസങ്ങളിൽ അസം ബിജെപിക്ക് കടുത്ത തലവേദന സൃഷ്ടിച്ചേക്കും
Adjust Story Font
16

