Quantcast

കോഴിപ്പോരിനിടെ 45കാരന്റെ മരണം; കോഴിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഗോല്ലപ്പള്ളി മണ്ഡലത്തിലെ ലോഥനുര്‍ ഗ്രാമത്തില്‍ യെല്ലമ്മ ക്ഷേത്ര പരിസരത്ത് ഫെബ്രുവരി 22നാണ് സംഭവം. സതീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.

MediaOne Logo

  • Published:

    27 Feb 2021 5:31 PM IST

കോഴിപ്പോരിനിടെ 45കാരന്റെ മരണം; കോഴിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
X

തെലങ്കാനയിലെ ജഗ്തിയല്‍ ജില്ലയില്‍ നടത്തിയ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ച സംഭവത്തില്‍ കോഴിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഗോല്ലപ്പള്ളി മണ്ഡലത്തിലെ ലോഥനുര്‍ ഗ്രാമത്തില്‍ യെല്ലമ്മ ക്ഷേത്ര പരിസരത്ത് ഫെബ്രുവരി 22നാണ് സംഭവം നടന്നത്. സതീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. കോഴിപ്പോരിനായി സതീഷ് തന്നെ കൊണ്ടുവന്ന കോഴിയാണ് അപകടം വരുത്തിയത്.

ആചാരമനുസരിച്ച് കോഴിയുടെ കാലില്‍ മൂന്ന് ഇഞ്ച് നീളമുള്ള കത്തി കെട്ടിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കോഴിയെ സതീഷ് പിടികൂടിയെങ്കിലും കാലില്‍ കെട്ടിയിരുന്ന കത്തി അബദ്ധത്തില്‍ സതീഷിന്റെ അടിവയറ്റിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തെലങ്കാനയില്‍ കോഴിപ്പോര് നിരോധിച്ചിട്ടുണ്ട്. യെല്ലമ്മ അമ്പലത്തില്‍ അനധികൃതമയാണ് കോഴിപ്പോര് നടത്തിയിരുന്നത്. കോഴിപ്പോരില്‍ പങ്കെടുത്ത 15 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം കോഴിയെ ഒരു ദിവസം ഗൊല്ലപ്പള്ളി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് കോഴിക്കൂട്ടിലേക്ക് മാറ്റി. കോഴിയുടെ കാല് വടിയില്‍ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തെളിവിനായി കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ കോഴിയിപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണ്.

TAGS :

Next Story