Quantcast

കോവിഡ് വാക്സിന് അനുമതി; വിതരണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്രസർക്കാർ

ആദ്യ ഘട്ടത്തിൽ കൊവി ഷീൽഡ് വാക്‌സിൻ ആകും വിതരണത്തിനെത്തുക

MediaOne Logo

  • Published:

    4 Jan 2021 1:32 PM IST

കോവിഡ് വാക്സിന് അനുമതി; വിതരണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്രസർക്കാർ
X

കോവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതോടെ വിതരണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്രസർക്കാർ. ആദ്യ ഘട്ടത്തിൽ കൊവി ഷീൽഡ് വാക്‌സിൻ ആകും വിതരണത്തിനെത്തുക. വാക്സിൻ വികസിപ്പിച്ചതിന് ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഡ്രഗ് കൺട്രോൾ അതോറിറ്റി ഓഫ് ഇന്ത്യ വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയെങ്കിലും വിതരണം എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച നടപടി ക്രമങ്ങളിലേക്ക് സർക്കാർ കടന്നു . കോവിഡ് വാക്സിൻ വികസിപ്പിച്ചതിന് ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾ ഉത്പാദിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

പൂനെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ ഭാരത് ബയോടെക്കിനും വാക്സിൻ വിൽപ്പനയ്ക്കും വിതരണത്തിനുമുള്ള ലൈസൻസ് ഇന്നലെ നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ കൊവി ഷീൽഡ് ആകും വിതരണം ചെയ്യുക.

അഞ്ച് കോടി , ഡോസ് വാക്സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ കോവാക്സീൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺ ദീപ് ഗുലേറിയ വ്യക്തമാക്കി. വാക്സിൻ വിതരണത്തിനുള്ള മോക്ക് ഡ്രിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

മുൻഗണനാ പട്ടിക അനുസരിച്ച് ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകുക. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ വാക്‌സിൻ സ്വീകരിക്കും . പൊലീസ്, ശുചീകരണ തൊഴിലാളികൾ, പ്രതിരോധ സേനാംഗങ്ങള്‍ എന്നിവർക്കും ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കും.

TAGS :

Next Story