Quantcast

ആർ.എസ്.എസ്സിന്റെ ഡൽഹി ഓഫീസിന് ഇനി കേന്ദ്ര സേനയുടെ സുരക്ഷ

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി

MediaOne Logo

Web Desk

  • Updated:

    2022-09-05 15:37:11.0

Published:

5 Sept 2022 8:58 PM IST

ആർ.എസ്.എസ്സിന്റെ ഡൽഹി ഓഫീസിന് ഇനി കേന്ദ്ര സേനയുടെ സുരക്ഷ
X

ന്യൂഡൽഹി: ആർ.എസ്.എസ്സിന്റെ ഡൽഹി ഓഫീസിന് ഇനി മുതൽ സിഐഎസ്എഫ് സേന സുരക്ഷയൊരുക്കും. സെൻട്രൽ ഡൽഹിയിലെ ഝണ്ഡേവാലനിൽ സ്ഥിതി ചെയ്യുന്ന 'കേശവ് കുഞ്ച്' ഓഫീസും സമീപത്തുള്ള ഉദാസിൻ ആശ്രമം എന്ന സ്ഥലത്തുള്ള ക്യാമ്പ് ഓഫീസും സെപ്തംബർ ഒന്ന് മുതൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ സുരക്ഷയിലായിരിക്കും പ്രവർത്തിക്കുക. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

രണ്ട് കെട്ടിട സമുച്ചയങ്ങളിലേക്കുമുള്ള പ്രവേശനവും പുറത്തുകടക്കലും സിഐഎസ്എഫ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും. സുരക്ഷയ്ക്കായി കാവൽക്കാരെ തന്ത്രപ്രധാന മേഖലകളിലാകും നിർത്തുക. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന് 'ഇസഡ് പ്ലസ്' കാറ്റഗറി സുരക്ഷയാണൊരുക്കിയിരിക്കുന്നത്. സംഘടനയുടെ നാഗ്പൂർ ഓഫീസിനും കേന്ദ്ര സേന സുരക്ഷയൊരുക്കിയിട്ടുണ്ട്.

TAGS :

Next Story