Quantcast

''അധികാരത്തില്‍ വന്നാല്‍ ഇ.വി.എം ഒഴിവാക്കും, പകരം ബാലറ്റ്‌''

ഇ.വി.എമ്മുകളെ കുറിച്ച് ജനങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ടെന്നും അഖിലേഷ് യാദവ്

MediaOne Logo

  • Published:

    4 March 2021 3:47 PM GMT

അധികാരത്തില്‍ വന്നാല്‍ ഇ.വി.എം ഒഴിവാക്കും, പകരം ബാലറ്റ്‌
X

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടി വമ്പിച്ച് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ സഹായത്തോടെ ഇ.വി.എമുകള്‍ മാറ്റി ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരുമെന്നും അഖിലേഷ് പറഞ്ഞു.

ഇ.വി.എമ്മുകളെ കുറിച്ച് ജനങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ട്. പകരം, ബാലറ്റ് പേപ്പറിലാണ് ജനങ്ങള്‍ വിശ്വാമര്‍പ്പിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം തന്നെ എസ്.പി നേടുമെന്നും അഖിലേഷ് ഝാന്‍സിയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രത്യേക ട്രെയിനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. സമാജ്‍വാദി പ്രവര്‍ത്തകര്‍ തന്നെ പൂര്‍ണമായും വോട്ട് രേഖപ്പെടുത്തിയാല്‍ നല്ല വിജയം നേടാം. 350 സീറ്റുകളില്‍ വരെ പാര്‍ട്ടി ജയിക്കുമെന്നും അഖിലേഷ് പറഞ്ഞു. ജനങ്ങളുടെ ശക്തികൊണ്ട് തന്നെ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തി എങ്ങനെ ഇ.വി.എം നിരോധം നടപ്പിലാക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയില്ല. പ്രതിപക്ഷം പല വര്‍ണത്തിലുള്ള തൊപ്പിയിട്ട് പ്രചാരണം നടത്തുന്നുവെന്ന യോഗി ആദിത്യനാഥിന്റെ പരിഹാസവും അഖിലേഷ് തള്ളി. ഇരുണ്ട മനസുമായി ഇരുണ്ട തൊപ്പിയണിഞ്ഞ് നടക്കുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും ജങ്ങളോട് പ്രതിബദ്ധതയില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

TAGS :

Next Story