Quantcast

ജമാല്‍‌ ഖശോഗിയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സൌദിയുമായുള്ള കരാറുകള്‍ റദ്ദാക്കില്ല -സ്പെയിന്‍ പ്രധാനമന്ത്രി

ക്രൂരകൃത്യം ചെയ്തവരെ ശിക്ഷിക്കണമെന്നാണ് രാജ്യത്തിന്‍റെ നിലപാടെന്നും പെട്രോ സാന്‍ഷസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 Oct 2018 5:42 PM GMT

ജമാല്‍‌ ഖശോഗിയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സൌദിയുമായുള്ള കരാറുകള്‍ റദ്ദാക്കില്ല -സ്പെയിന്‍ പ്രധാനമന്ത്രി
X

ജമാല്‍‌ ഖശോഗിയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സൌദിയുമായുള്ള കരാറുകള്‍ റദ്ദാക്കില്ലെന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെട്രോ സാന്‍ഷസ്. ക്രൂരകൃത്യം ചെയ്തവരെ ശിക്ഷിക്കണമെന്നാണ് രാജ്യത്തിന്‍റെ നിലപാടെന്നും പെട്രോ സാന്‍ഷസ് പറഞ്ഞു.

ആയുധ വില്‍പന രംഗത്ത് ബില്യണ്‍ ഡോളറിന്റെ വില്‍പനകരാറുണ്ട് സ്പെയിന്. കശോഗിയുടെ കൊലപാതകത്തിന്റെ പേരില്‍ ഇത് റദ്ദാക്കേണ്ടതില്ലെന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി വിശദീകരിച്ചത്. മനുഷ്യാവകാശത്തിനൊപ്പം തന്നെയാണ് രാജ്യത്തിന്റെ നിലപാട്. ഒറ്റയടിക്ക് കരാര്‍ റദ്ദാക്കിയാല്‍ ജനതയെ ശിക്ഷിക്കുന്നതിന് തുല്യമാകും. കേസിന്‍റെ കണ്ടെത്തലുകള്‍ അനുസരിച്ച് നീങ്ങാമെന്നാണ് സ്പെയിന്‍ ഭരണകൂടത്തിന്‍റെ നിലവിലെ നിലപാട്.

TAGS :

Next Story