Quantcast

യമന്‍ സമാധാന നീക്കം തകര്‍ക്കാന്‍ അനുവദിക്കില്ല: സഖ്യസേന

റിയാദില്‍ തുടരുന്ന യമന്‍ പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുമായി ഗ്രിഫിത് കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    28 Nov 2018 1:47 AM IST

യമന്‍ സമാധാന നീക്കം തകര്‍ക്കാന്‍ അനുവദിക്കില്ല: സഖ്യസേന
X

യമന്‍ സമാധാന ശ്രമങ്ങള്‍ തകര്‍ക്കാനുള്ള ഹൂതി നീക്കം തടയുമെന്ന് സൗദി സഖ്യസേന. രണ്ടാഴ്ചക്കിടെ ഏറ്റുമുട്ടലില്‍ എണ്ണൂറിലേറെ ഹൂതികളെയാണ് വധിച്ചത്. ഇതിനിടെ യു.എന്‍ ദൂതന്‍ റിയാദിലെത്തി യമന്‍ പ്രസിഡണ്ടിനെ കണ്ടു.

ഹൂതി നേതാക്കളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയാണ് യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് റിയാദിലെത്തിയത്. റിയാദില്‍ തുടരുന്ന യമന്‍ പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുമായി ഗ്രിഫിത് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ പരിഹാരത്തിന് യമന്‍ പ്രസിഡണ്ട് പിന്തുണ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ചര്‍ച്ച തകര്‍ക്കാനുള്ള ശ്രമം ഹൂതികള്‍ നടത്തുന്നതായി സഖ്യസേന റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരാഴ്ചക്കിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം എണ്ണൂറ് കവിഞ്ഞതായും സഖ്യസേന അറിയിച്ചു. സൗദിക്കെതിരെ പ്രകോപനം തുടരുന്നുണ്ട്. രാഷ്ട്രീയ പരിഹാരത്തിന് സ്വീഡനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ എല്ലാ കക്ഷികളും എത്തുമെന്നാണ് സൂചന.

TAGS :

Next Story