സ്വദേശിവത്കരണം; കൂടുതല്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം

സൗദി ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ നാൽപതിനായിരം സ്വദേശികളെ നിയമിക്കുമെന്ന് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ അറിയിച്ചു. ഇരു മന്ത്രാലയങ്ങള്‍ക്ക് പുറമെ സൗദി കൗണ്‍സില്‍ ഓഫ് ചേമ്പര്‍, മാനവവിഭവശേഷി ഫണ്ട് എന്നിവയാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്.
സൗദി വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമായാണ് ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത്. 2019 ജനുവരി മുതല്‍ സ്വദേശികളെ നിയമിക്കുന്ന നടപടി ആരംഭിക്കും. 2020 ഡിസംബറിനുള്ളില്‍ 40,000 പേരുടെ നിയമനം പൂര്‍ത്തീകരിക്കും. സ്വദേശികള്‍ ലഭ്യമല്ലാത്ത തസ്തികയിലേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനും മന്ത്രാലയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കാനും അനന്തര നടപടികള്‍ക്കും തൊഴില്‍, ആരോഗ്യ മന്ത്രാലയം, സൗദി കൗണ്‍സില്‍ ഓഫ് ചേമ്പര്‍, ഹദഫ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പത്തിലധികം തൊഴിലുകള്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിക്കൊണ്ടാണ് സ്വദേശിവത്കരണം സാക്ഷാല്‍കരിക്കുക. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി എഞ്ചിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി, ഹദഫ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അസ്സുദൈരി എന്നിവര്‍ ധാരണപത്ര ഒപ്പു വെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.
Adjust Story Font
16

