Quantcast

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ വളര്‍ച്ച

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് സമ്പദ് വ്യവസ്ഥയില്‍ സൗദി നേട്ടമുണ്ടാക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Jan 2019 1:47 AM IST

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ വളര്‍ച്ച
X

പശ്ചിമേഷ്യയിലെ ഏറ്റവു വലിയ സമ്പദ് വ്യവസ്ഥയായി സൗദി അറേബ്യ വളരുന്നു. തുര്‍ക്കിയും യു.എ.ഇയും ഇറാനുമാണ് തൊട്ടുപിറകില്‍. ഈ വര്‍ഷം ആഭ്യന്തരോല്‍പാദനത്തില്‍ ആറ് ദശാംശം നാല് ശതമാനം വളര്‍ച്ചയാണ് സൗദി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സൗദി അറേബ്യയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പവ്യവസ്ഥ. സൗദിയുടെ ആകെ ആഭ്യന്തരോല്‍പാദനം 78,400 കോടി ഡോളറാണ്. രണ്ടാമതുള്ള തുര്‍ക്കിയുടേത് 71,300 കോടി ഡോളര്‍. 43,200 കോടി ഡോളറാണ് മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയുടെ ആഭ്യന്തരോല്‍പാദനം. യു.എ.ഇ യുടെ തൊട്ടുപിറകില്‍ തന്നെയാണ് ഇറാന്‍. 43,000 കോടി ഡോളര്‍.

ഏറ്റവും അവസാന സ്ഥാനത്തുള്ളത് യമനാണ്. 2800 കോടി ഡോളറാണ് യമന്റെ ആഭ്യന്തരോല്‍പാദനം. ഈ വര്‍ഷം ആഭ്യന്തരോല്‍പാദനത്തില്‍ 6.4 ശതമാനം വളര്‍ച്ച സൗദി പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് സമ്പദ് വ്യവസ്ഥയില്‍ സൗദി നേട്ടമുണ്ടാക്കുന്നത്.

TAGS :

Next Story