Quantcast

മക്ക ടൂറിസം മേഖലയിലും സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നു 

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി 400ലേറെ സ്വദേശി യുവതി യുവാക്കള്‍ക് പരിശീലനം നല്‍കി

MediaOne Logo

Web Desk

  • Published:

    15 March 2019 2:22 AM IST

മക്ക ടൂറിസം മേഖലയിലും സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നു 
X

മക്കയിലെ ടൂറിസം മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതിനായി സ്വദേശി യുവതി-യുവാക്കള്‍ക്ക് മന്ത്രാലയം പരിശീലനം തുടങ്ങി.

ടൂറിസം, ദേശീയ പൈതൃക വകുപ്പിന് കീഴിലാണ് സ്വദേശിവത്കരണ നടപടികളുടെ തുടക്കം. ഇക്കാര്യം വകുപ്പ് പ്രഖ്യാപിച്ചു. ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസന്‍സുള്ള 1435 ടൂറിസം സ്ഥാപനങ്ങളും 1303 ഹോട്ടലുകളും 132 റെസിഡന്‍ഷ്യല്‍ യൂനിറ്റുകളുമാണ് ആകെ മക്കയിലുള്ളത്. ഇവിടെയാണ് നിയമനങ്ങള്‍ നടക്കുക.

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി 400ലേറെ സ്വദേശി യുവതി യുവാക്കള്‍ക് പരിശീലനം നല്‍കി. മക്കയില്‍ ടൂര്‍ ഗൈഡ്മാരായി പ്രവര്‍ത്തിക്കുന്നതിന് രണ്ട് സദേശി വനിതകള്‍ക്കും ഇതിനകം ലൈസന്‍സ് നല്‍കി. ടൂര്‍ ഗൈഡുമാരായി പ്രവര്‍ത്തിക്കുന്നതിന് മുതവിഫുമാരുടെ മക്കളെയും പ്രോത്സാഹിപ്പിക്കും. ഇതിനുള്ള പദ്ധതികളും തയ്യാറാണ്.

TAGS :

Next Story