Quantcast

സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി നിയാസ് ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-09-26 16:37:40.0

Published:

26 Sept 2021 10:06 PM IST

സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
X

സൗദി അറേബ്യയിലെ താഇഫിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി നിയാസ് ആണ് മരിച്ചത്. മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. നിയാസ് ഓടിച്ചിരുന്ന ഡൈനവാൻ ട്രെയിലറിന് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ ജന്നത്തുൽ മുഅല്ലയിലാണ് മൃതദേഹം ഖബറടക്കുന്നത്. താഇഫ് കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് സാലിഹിന്‍റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.

TAGS :

Next Story