സൗദിയുടെ ജിസാനിലെ ഫറസാൻ ദ്വീപ് യുനസ്കോ പട്ടികയിൽ: ദ്വീപിലെ വിശേഷങ്ങൾ കാണാം

സൗദിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ദ്വീപ്

MediaOne Logo
സൗദിയുടെ ജിസാനിലെ ഫറസാൻ ദ്വീപ് യുനസ്കോ പട്ടികയിൽ: ദ്വീപിലെ വിശേഷങ്ങൾ കാണാം
X

സൗദിയിലെ ജിസാൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഫറസാൻ ദീപുകളെ യുനസ്കോ മാപ്പിൽ ഉൾപ്പെടുത്തി. ലോകത്തെ വൈവിധ്യമാർന്ന ജൈവമേഖലകളുടെ പട്ടികയിലേക്കാണ് വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഫറസാനെ ഉൾപ്പെടുത്തിയത്. ദീപുകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സംരക്ഷണത്തിനും ഇതു സഹായകമാകും

ഫറസാൻ ദ്വീപിൻ്റെ ഒരു ഭാഗം

ഐക്യരാഷ്ട്ര സഭക്ക് കീഴിലെ യുനസ്കോ ജൈവ വൈവിധ്യ പട്ടികയിലേക്കാണ് സൗദിയിലെ ജിസാനിലെ ഫറസാൻ ദ്വീപ് ഇടം നേടിയത്. മാൻ ആൻറ് ബയോസ്ഫിയർ പ്രോഗ്രാം നെറ്റ്‌വർക്കിലേക്കാണ് ദ്വീപും ഉൾപ്പെടുക. മൂന്നു വർഷം നീണ്ട സൗദി സൊസൈറ്റി ഫോർ ഹെറിറ്റേജ് പ്രിസർവേഷന്റെറ ശ്രമങ്ങൾക്കെടുവിലാണിത്. സൗദിയിലെ മനോഹരമായ ടൂറിസം കേന്ദ്രവുമാണ് പാരിസ്ഥിതിക വൈവിധ്യവും അപൂർവ വന്യജീവികളുമുള്ള ഫറസാൻ ദ്വീപുകൾ .


സൗദിയിലെ ഏറ്റവും ആകർഷകമായ ടൂറിസം കേന്ദ്രം കൂടിയാണ് ഈ ദ്വീപ്

യമൻ അതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം. എട്ടേകാൽ ലക്ഷത്തിനടുത്ത് വരും വിസ്തൃതി. അത്യപൂർവമായ ജീവികളേയും ഇവിടെ കണ്ടെത്തിയിരുന്നു. യുനസ്കോവിൽ ഇടംതേടുന്ന സൗദി അറേബ്യയിലെ ആദ്യത്തെ ദീപ് സമൂഹമാണിത്. മൃഗങ്ങളും സസ്യങ്ങളും ഉള്ളതിനാൽ അസാധാരണ ദീപ് സമൂഹത്തിൽ ഇനി ഫറസാൻ ഉൾപ്പെടും.1971 ൽ ആണ് 'മാൻ ആൻറ് ബയോസ്ഫിയർ പ്രോഗ്രാം നെറ്റ്‌വർക്ക് യുനസ്കോ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള പ്രകൃതിദത്തവും ജീവശാസ്ത്രപരവുമായ കരുതൽ ശേഖരങ്ങളെ സംരക്ഷിക്കുകയും പിന്തുണയും നൽകുകയാണ് ലക്ഷ്യം.

TAGS :

Next Story