Quantcast

കമൽ ഹാസനെ വിട്ട് എസ്.ഡി.പി.ഐ ദിനകരന്റെ മുന്നണിയിൽ; ആറ് സീറ്റിൽ മത്സരിക്കും

ഡി.എം.കെ മുന്നണിയിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന വാണിയമ്പാടിയിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസ് മത്സരിക്കും

MediaOne Logo

  • Published:

    12 March 2021 8:21 PM IST

കമൽ ഹാസനെ വിട്ട് എസ്.ഡി.പി.ഐ ദിനകരന്റെ മുന്നണിയിൽ; ആറ് സീറ്റിൽ മത്സരിക്കും
X

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) നേതൃത്വം നൽകുന്ന മുന്നണിയിൽ മത്സരിക്കും. ആറ് മണ്ഡലങ്ങളാണ് പാർട്ടി മത്സരിക്കുക.നേരത്തെ എസ്.ഡി.പി.ഐയുമായി സഖ്യചർച്ച നടത്തിയിരുന്ന കമൽ ഹാസന്റെ മക്കൾ നീതി മയ്യം 18 സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുമായി സഖ്യത്തിലായിരുന്ന എം.എം.എം.കെക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിക്കുകയാണ് ചെയ്തതെന്ന് എസ്.ഡി.പി.ഐ തമിഴ്‌നാട് പ്രസിഡണ്ട് നെല്ലായ് മുബാറക് പറഞ്ഞു.

ആളന്തൂർ, അമ്പൂർ, തിരുച്ചിറപ്പള്ളി പടിഞ്ഞാറ്, തിരവാരൂർ, മധുരൈ സെൻട്രൽ, പാളയങ്കോട്ടൈ മണ്ഡലങ്ങളാണ് എസ്.ഡി.പി.ഐക്ക് നൽകിയിട്ടുള്ളത്. അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദിൽ മുസ്ലിമീനും ഇതേ മുന്നണിയിൽ തന്നെയാണ് മത്സരിക്കുന്നത്. ഡി.എം.കെ മുന്നണിയിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന വാണിയമ്പാടിയും കൃഷ്ണഗിരി, ശങ്കരപുരം മണ്ഡലങ്ങളുമാണ് മജ്‌ലിസിന് എ.എം.എം.കെ നൽകിയത്.

234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ കേരളത്തിനൊപ്പം ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story