Quantcast

'ചെക്കനങ്ങനെ നോക്കിനിന്നതും, പെണ്ണിനുള്ളില്...'; ഒടുക്കത്തെ വൈബുമായി കല്യാണത്തലേന്നത്തെ നൃത്തം

രാത്രി സൽക്കാരത്തിനായുള്ള ഭക്ഷണം വിളമ്പുന്ന വേളയിലാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഘോഷം

MediaOne Logo

Web Desk

  • Published:

    24 Jun 2022 6:21 AM GMT

ചെക്കനങ്ങനെ നോക്കിനിന്നതും, പെണ്ണിനുള്ളില്...; ഒടുക്കത്തെ വൈബുമായി കല്യാണത്തലേന്നത്തെ നൃത്തം
X

കണ്ണൂർ: കല്യാണത്തലേന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നടത്തിയ വിവാഹാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. കണ്ണൂർ കക്കാട് പള്ളിപ്രത്തു നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവയ്ക്കുന്നത്.

രാത്രി സൽക്കാരത്തിനായുള്ള ഭക്ഷണം വിളമ്പുന്ന വേളയിലാണ് ബന്ധുക്കളുടെ ആഘോഷം. ആസിഫലി നായകനായ ഒ.പി160/18 കക്ഷി:അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം... എന്ന ഗാനമാണ് പശ്ചാത്തലത്തിൽ.

ടേബിൾ ക്ലീൻ ചെയ്യുന്ന ചുവന്ന കുപ്പായമിട്ടയാളിന്റെയും ഉള്ളിയും അച്ചാറും വിതരണം സപ്ലയറുടെയും ചുവടുകളാണ് വീഡിയോയിൽ ആദ്യം. ക്യാമറ പയ്യെ വിളമ്പുമേശയിലേക്ക് നീങ്ങുന്നു. അവിടെ കറുത്ത ടീ ഷർട്ടിട്ട വിളമ്പുകാരന്റെ കിടിലൻ ചുവടുകൾ. മുന്നിൽ നീലവിരിപ്പിന്മേൽ നിരത്തി വച്ച ബിരിയാണി പ്ലേറ്റുകൾ. പിന്നിൽ കയ്യടിച്ചും കോരി ഉയർത്തിക്കാട്ടിയും നൃത്തം ചെയ്യുന്ന കൂട്ടുകാർ. ആട്ടും പാട്ടിനുമിടെ കർത്തവ്യം മറക്കാതെ ചെമ്പിൽ നിന്ന് തളികയിയിൽ ബിരിയാണി നിറക്കുന്ന മറ്റൊരാൾ..- ഇങ്ങനെ പോകുന്നു നൃത്തത്തിന്‍റെ വൈബ്.



കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം എന്നു തുടങ്ങുന്ന ഗാനം എഴുതിയത് മനു മഞ്ജിത്താണ്. സംഗീതം സാമുവൽ എബി. സിയാ ഉൾ ഹഖാണ് ഗാനം പാടിയത്. സാറ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് ഒ.പി160/18 കക്ഷി:അമ്മിണിപ്പിള്ള. ആസിഫലിക്ക് പുറമേ, മാമുക്കോയ, നിർമൽ പാലാഴി, ഫറാ ഷിബ്‌ല, ബേസിൽ ജോസഫ്, അശ്വതി മനോഹരൻ എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ.

TAGS :

Next Story