Quantcast

രാഹുലിന്‍റെ കേംബ്രിജ് പ്രസംഗത്തിനെതിരെ ബി.ജെ.പി, വിമന്‍സ് പ്രീമിയര്‍ ലീഗിന് തുടക്കം; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങള്‍

ആഴ്സണലിനെതിരെ പതിനൊന്നാം സെക്കന്‍റില്‍ ബേണ്‍സ് മൗത്ത് സ്‌കോർ ചെയ്തതും ഐ.എസ്.എൽ ഗോൾവിവാദവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി

MediaOne Logo

Web Desk

  • Updated:

    2023-03-04 16:18:35.0

Published:

4 March 2023 4:13 PM GMT

രാഹുലിന്‍റെ കേംബ്രിജ് പ്രസംഗത്തിനെതിരെ ബി.ജെ.പി, വിമന്‍സ് പ്രീമിയര്‍ ലീഗിന് തുടക്കം; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങള്‍
X

പ്രഥമ വിമണ്‍സ് പ്രീമിയര്‍ ലീഗിന് തുടക്കം #WPL2023

പ്രഥമ വിമൺസ് പ്രീമിയർ ലീഗിന് തുടക്കം. മുംബൈയിൽ നടന്ന വർണാഭമായ ചടങ്ങിൽ ബോളിവുഡ് താരങ്ങളായ കിയാറ അദ്വാനി ക്രിതി സനോൺ, പഞ്ചാബി ഗായകൻ എ.പി ദിലോൺ എന്നിവർ പങ്കെടുത്തു. അഞ്ച് ടീമുകളാണ് പ്രഥമ വിമൺസ് പ്രീമിയർ ലീഗിൽ മാറ്റുരക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ജയന്റ്‌സിനെ നേരിടും

നിറഞ്ഞാടി ഫോഡൻ; ന്യൂകാസിലിനെ തകർത്ത് സിറ്റി #Foden

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. സിറ്റിക്കായി ഫിൽ ഫോഡനും ബെർണാഡോ സിൽവയുമാണ് വലകുലുക്കിയത്. ഗോൾ നേട്ടത്തോടെ മാഞ്ചസ്റ്റർ സിറ്റിക്കായി 50 പ്രീമിയർ ലീഗ് ഗോളുകളിൽ പങ്കാളിത്തം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഫോഡനെ തേടിയെത്തി.

രാഹുലിന്‍റെ കേംബ്രിജ് പ്രസംഗത്തിനെതിരെ ബി.ജെ.പി #Union of States

ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ് പ്രസംഗത്തിനെതിരെ ബി.ജെ.പി. രാജ്യത്ത് കോടതിയും മാധ്യമങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്.

"ഭരണഘടനയിൽ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത്, ആ യൂണിയനില്‍ ചർച്ചകള്‍ ആവശ്യമാണ്. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ എടുത്ത ചിത്രം നിങ്ങൾക്ക് കാണാം. പ്രതിപക്ഷ നേതാക്കൾ ചില വിഷയങ്ങള്‍ സംസാരിച്ച് നിൽക്കുകയായിരുന്നു. അതിനു ഞങ്ങളെ ജയിലിൽ അടച്ചു. അത് മൂന്നോ നാലോ തവണ സംഭവിച്ചു. അക്രമാസക്തമായ രീതിയിലാണ് ഇത് സംഭവിച്ചത്. ന്യൂനപക്ഷങ്ങൾക്കും മാധ്യമങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും"- രാഹുല്‍ പറഞ്ഞു.

വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ ആദ്യ വിക്കറ്റ് ഗുജറാത്തിന് #Gujarat Giants

വിമണ്‍സ് പ്രീമിയര്‍ ലീഗിലെ ആദ്യ വിക്കറ്റ് ഗുജറാത്ത് ജയന്‍റ്സിന്. ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ ആദ്യ വിക്കറ്റ് മൂന്നാം ഓവറില്‍ തന്നെ വീണു. മുംബൈ ഓപ്പണര്‍ യാസ്തിക ബാട്ടിയയെ തനൂജാ കന്‍വാറാണ് പുറത്താക്കിയത്. ഇതോടെ വിമണ്‍സ് പ്രീമിയര്‍ ലീഗിലെ ആദ്യ വിക്കറ്റ് തനൂജാ കന്‍വാറിന്‍റെ പേരില്‍ കുറിക്കപ്പെട്ടു.

വിസിൽ വേണ്ടെന്ന് റഫറിയോട് ഞാൻ പറഞ്ഞതാണ്; ലൂണയും അത് കേട്ടിട്ടുണ്ട്'- ഗോള്‍ വിവാദത്തില്‍ സുനിൽ ഛേത്രി #sunil chethri

ഐ.എസ്.എൽ പ്ലേഓഫിലെ ഫ്രീകിക്ക് വിവാദത്തിൽ പ്രതികരണവുമായി ബംഗളൂരു എഫ്.സി നായകൻ സുനിൽ ഛേത്രി. ഫ്രീകിക്കെടുക്കുമ്പോൾ വിസിലും പ്രതിരോധ മതിലും വേണ്ടെന്ന് താൻ റഫറിയോട് പറഞ്ഞിരുന്നുവെന്ന് ഛേത്രി വ്യക്തമാക്കി. ഇക്കാര്യം കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ കേട്ടതാണെന്നും ഛേത്രി അവകാശപ്പെട്ടു.

'ഞങ്ങൾക്ക് ഫ്രീകിക്ക് ലഭിച്ചപ്പോൾ വിസിലും പ്രതിരോധ മതിലും വേണ്ടെന്ന് ഞാൻ റഫറിയോട് പറഞ്ഞിരുന്നു. ഇതുകേട്ട് ഉറപ്പാണോ എന്ന് റഫറി എന്നോട് ചോദിച്ചു. ഞാൻ അതെ എന്നു തന്നെ പറഞ്ഞു. റഫറി ചോദ്യം ആവർത്തിക്കുകയും ഞാൻ ഇക്കാര്യം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലൂണ അതെല്ലാം കേട്ടതാണ്'-സുനിൽ ഛേത്രി വാദിച്ചു.

ആഴ്‌സണലിനെതിരെ 11 ാം സെക്കന്‍റില്‍ സ്‌കോർ ചെയ്ത് ബേൺസ് മൗത്ത് #Bournemouth

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗ്രൂപ്പ് ടോപ്പേഴ്സായ ആഴ്സണലിനെ ഞെട്ടിച്ച് ബേണ്‍സ് മൌത്ത്. കളിയാരംഭിച്ച് പതിനൊന്നാം സെക്കന്‍റില്‍ തന്നെ ബേണ്‍സ് മൌത്ത് സ്കോര്‍ ചെയ്തു. ആഴ്സണലിന്‍റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍‌ ഫിലിപ് ബെല്ലിങ്ങാണ് ആദ്യ നീക്കത്തില്‍ തന്നെ ഗണ്ണേഴ്സിനെ ഞെട്ടിച്ചത്.

കബ്സ ട്രെയിലര്‍ പുറത്ത് #KabzaaTrailer

കിച്ച സുദീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബ്‌സയുടെ ട്രെയിലര്‍ പുറത്ത്. ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ എന്റർടെയ്‌നറിൽ കിച്ച സുദീപിന് പുറമെ ഉപേന്ദ്ര, ശ്രിയ ശരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലെ ഗ്യാങ്സ്റ്റര്‍ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. മാർച്ച് 17ന് ചിത്രം തിയറ്ററുകളിൽ എത്തും.

രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ് പ്രഭാഷണത്തില്‍ വിവാദം കത്തുന്നു #Constitution of india

ഭരണഘടന ഉദ്ധരിച്ച് കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ വിവാദം കത്തുന്നു. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ് പ്രസംഗത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. രാജ്യത്ത് കോടതിയും മാധ്യമങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്.

"ഭരണഘടനയിൽ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത്, ആ യൂണിയനില്‍ ചർച്ചകള്‍ ആവശ്യമാണ്. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ എടുത്ത ചിത്രം നിങ്ങൾക്ക് കാണാം. പ്രതിപക്ഷ നേതാക്കൾ ചില വിഷയങ്ങള്‍ സംസാരിച്ച് നിൽക്കുകയായിരുന്നു. അതിനു ഞങ്ങളെ ജയിലിൽ അടച്ചു. അത് മൂന്നോ നാലോ തവണ സംഭവിച്ചു. അക്രമാസക്തമായ രീതിയിലാണ് ഇത് സംഭവിച്ചത്. ന്യൂനപക്ഷങ്ങൾക്കും മാധ്യമങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും"- രാഹുല്‍ പറഞ്ഞു.



TAGS :

Next Story