Quantcast

മതി സേവനം; വാന്‍ഗാലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി

MediaOne Logo

admin

  • Published:

    30 July 2016 6:42 AM IST

മതി സേവനം; വാന്‍ഗാലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി
X

മതി സേവനം; വാന്‍ഗാലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി

ഒരു വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് വാന്‍ഗാലിനെ പുറത്താക്കിയത്.

ലൂയിസ് വാന്‍ഗാലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ഒരു വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് വാന്‍ഗാലിനെ പുറത്താക്കിയത്. ഹോസെ മൌറീഞ്ഞോയായിരിക്കും ടീമിന്റെ പുതിയ പരിശീലകന്‍.

വാന്‍ഗാലിനെ പുറത്താക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ എഫ്എ കപ്പ് തീരുമാനം വൈകിച്ചു. എഫ്എ കപ്പ് ജയിച്ചെങ്കിലും പരിശീലകനെ പുറത്താക്കാനുള്ള തീരുമാനത്തില്‍ നിന്ന് ക്ലബ് പിന്നോട്ട് പോയില്ല. മൂന്ന് വര്‍ഷത്തെ കരാറുമായി ഓള്‍ഡ് ട്രഫോഡില്‍ എത്തിയ വാന്‍ഗാല്‍ രണ്ട് വര്‍ഷം മാത്രമാണ് പൂര്‍ത്തിയാക്കിയത്. ലീഗില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ വാന്‍ ഗാലിന്റെ കീഴിലെ യുണൈറ്റഡിനായില്ല. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് യോഗ്യത കൂടി നഷ്ടപ്പെട്ടതോടെയാണ് വാന്‍ഗാലിന് പണി പോയത്. മുന്‍ ചെല്‍സി കോച്ച് ഹോസെ മൌറീഞ്ഞോക്കാണ് പകരം സ്ഥാനത്തേക്കുള്ള മുന്‍തൂക്കം. എന്നാല്‍ ഇത് വരെ മൌറീഞ്ഞോ ഇക്കാര്യം സ്ഥീരികരിച്ചിട്ടില്ല. അലക്സ് ഫെര്‍ഗൂസണ്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇതുവരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗിലോ ചാമ്പ്യന്‍സ് ലീഗിലോ കിരീടം നേടാനായിട്ടില്ല.

TAGS :

Next Story