Quantcast

'മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍'

MediaOne Logo

admin

  • Published:

    13 Jun 2017 4:59 PM GMT

മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍
X

'മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍'

കളത്തിലെ ഈ വിസ്ഫോടനം ട്വിറ്ററിലും വലിയ തോതിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ചു. റോയും മെസിയും ഒരു ടീമിലെന്ന വിലയിരുത്തലുമായി

കാല്‍പന്ത് കളിയിലെ വിസ്മയങ്ങളായ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഒരു ടീമില്‍ ഒരുമിച്ച് കളിക്കുന്നതു പോലെയാണ് കൊഹ്‍ലിയും ഡിവില്ലിയേഴ്സും ഒത്തുള്ള ടീമെന്ന് ആരാധകര്‍. ഐപിഎല്ലില്‍ കൊഹ്‍ലി - ഡിവില്ലിയേഴ്സ് സഖ്യം ഗുജറാത്ത് ലയണ്‍സിന്‍റെ നടുവൊടിച്ചതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം വിലയിരുത്തലുകള്‍ സജീവമായത്.

52 പന്തില്‍ നിന്നും 129 റണ്‍സെടുത്ത ഡിവില്ലിയേഴ്സും 55 പന്തില്‍ നിന്നും 109 റണ്‍സുമായി ഈ സീസണിലെ തന്‍റെ മൂന്നാം ഐപിഎല്‍ ശതകം കരസ്ഥമാക്കിയ കൊഹ്‍ലിയും ചേര്‍ന്ന് മൂന്ന് വിക്കറ്റിന് 248 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ കൈപ്പിടിച്ച് ഉയര്‍ത്തിയിരുന്നു.

കളത്തിലെ ഈ വിസ്ഫോടനം ട്വിറ്ററിലും വലിയ തോതിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ചു. റോയും മെസിയും ഒരു ടീമിലെന്ന വിലയിരുത്തലുമായി രംഗതെത്തിയത് ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ്.

TAGS :

Next Story