Quantcast

വിശ്വകായിക കിരീടമണിയാന്‍ അമേരിക്ക

MediaOne Logo

Alwyn

  • Published:

    12 Nov 2017 10:27 AM GMT

വിശ്വകായിക കിരീടമണിയാന്‍ അമേരിക്ക
X

വിശ്വകായിക കിരീടമണിയാന്‍ അമേരിക്ക

വിശ്വകായിക കിരീടം ഇക്കുറിയും അമേരിക്കക്ക് തന്നെ. ചൈനയുടെ തളര്‍ച്ചയും റഷ്യയുടെ വിലക്കും അമേരിക്കന്‍ കിരീട ധാരണം എളുപ്പമാക്കി.

വിശ്വകായിക കിരീടം ഇക്കുറിയും അമേരിക്കക്ക് തന്നെ. ചൈനയുടെ തളര്‍ച്ചയും റഷ്യയുടെ വിലക്കും അമേരിക്കന്‍ കിരീട ധാരണം എളുപ്പമാക്കി. ബീജിംഗില്‍ ചൈന പിടിച്ചെടുത്ത സിംഹാസനം. ലണ്ടനില്‍ അമേരിക്കയത് തിരിച്ചു പിടിച്ചു. ഇക്കുറി അമേരിക്കയക്ക് മുന്നില്‍ വെല്ലുവിളിയില്ലായിരുന്നു. ചരിത്രത്തിലെ മോശം പ്രകടമാണ് ചൈന ഇക്കുറി നടത്തിയത്.

റിയോ ഒളിമ്പിക്സ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കയ്ക്ക് ആശങ്കയേ ഇല്ല. കാരണം രണ്ടാം സ്ഥാനത്തുളള ബ്രിട്ടനുളളത് 27 സ്വര്‍ണ്ണമടക്കം 66 മെഡല്‍. അമേരിക്കയുടെ നേട്ടം 43 സ്വര്‍ണ്ണം ഉള്‍പ്പെടെ 116 മെഡല്‍. ചൈനയ്ക്ക് 26 സ്വര്‍ണ്ണമടക്കം 70 മെഡലാണുളളത്. 1896ലെ ആധുനിക ഒളിമ്പിക്സ് മുതല്‍ തുടങ്ങിയതാണ് അമേരിക്കയുടെ കുതിപ്പ്. പിന്നീട് റഷ്യയും ചൈനയും മാറിമാറി കളം വാണപ്പോള്‍ എട്ട് ഒളിമ്പിക്സുകളില്‍ അമേരിക്കക്ക് രണ്ടാം സ്ഥാനക്കാരാകേണ്ടി വന്നു. 1976ലും 88ലും മൂന്നാം സ്ഥാനത്തും. ഇക്കുറിയും അമേരിക്കയുടെ സ്വര്‍ണ്ണനേട്ടങ്ങള്‍ പതിവുപോലെ അത്‍ലറ്റിക്സിലും നീന്തലിലും നിന്ന് തന്നെ. ഇതിന് പുറെ ജിംനാസ്റ്റിക്സിലും മുന്നേറ്റം നടത്താന്‍ അമേരിക്കക്കായി. സിമോണ ബൈല്‍സ് എന്ന പ്രതിഭയാണ് ജിംനാസ്റ്റിക്സില്‍ അമേരിക്കയുടെ സംഭാവന. അവസാന ഒളിമ്പിക്സിനിറങ്ങിയ ഫെല്‍പ്സാണ് അമേരിക്കന്‍ സംഘത്തിന് ഏറ്റവും കൂടുതല്‍ മെഡല്‍ സമ്മാനിച്ചത്. ഫെല്‍പ്‍സിന് പകരക്കാരിയായി കാറ്റി ലെഡക്കി എന്ന വനിത താരത്തെ അമേരിക്ക റിയോ ഒളിമ്പിക്സില്‍ മുന്നോട്ട് വെയ്ക്കുന്നു.

TAGS :

Next Story