Quantcast

കൊഹ്‍ലിയെ തളക്കാന്‍ ലയണ്‍സിനാകുമോ ?

MediaOne Logo

admin

  • Published:

    11 Dec 2017 6:38 PM GMT

കൊഹ്‍ലിയെ തളക്കാന്‍ ലയണ്‍സിനാകുമോ ?
X

കൊഹ്‍ലിയെ തളക്കാന്‍ ലയണ്‍സിനാകുമോ ?

ക്വാളിഫയര്‍ മത്സരത്തിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടുമ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ പേടി വിരാട് കൊഹ്‌ലിയിലായിരിക്കും.

ക്വാളിഫയര്‍ മത്സരത്തിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടുമ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ പേടി വിരാട് കൊഹ്‌ലിയിലായിരിക്കും. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്ന് പോകുന്ന വിരാട് കൊഹ്‌ലിയെ തളച്ചാല്‍ മത്സരം കൈപ്പിടിയിലൊതുക്കിയതിന് സമാനമാകും.

ഫുട്ബോളില്‍ ലയണല്‍ മെസിക്കാണ് മറ്റ് ഗ്രഹത്തില്‍ നിന്നുള്ള വ്യക്തിയെന്ന് വിശേഷണമുള്ളത്. ഇപ്പോള്‍ ക്രിക്കറ്റില്‍ വിരാട് കൊഹ്‌ലിയെയും പലരും അങ്ങനെ വിശേഷിപ്പിക്കുന്നു. ഈ വര്‍ഷം തുടങ്ങിയത് മുതല്‍ അത്യുജ്വല ഫോമിലാണ് കൊഹ്‌ലി. ഐപിഎല്ലില്‍ കളിച്ച പതിനാല് മത്സരങ്ങളില്‍ നാല് സെഞ്ച്വറി, ആറ് അര്‍ധസെഞ്ച്വറി. . ഇത് വരെ നേടിയത് 919 റണ്‍സ്. ശരാശരി 91ന് മുകളില്‍. തുടക്കത്തില്‍ പതറിയ ബാംഗ്ലൂരിനെ പ്ലേ ഓഫിലേക്കെത്തിച്ചത് കൊഹ്‍ലിയുടെ കരുത്താണ്. റണ്‍ പിന്തുടരുന്നതില്‍ കൊഹ്‍ലിക്കുള്ള കഴിവാണ് റോയല്‍ ചലഞ്ചേഴ്സിനെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമതെത്തിയത്. നിരവധി റെക്കോഡുകളും കൊഹ്‍ലിയുടെ ഈ കുതിപ്പില്‍ തകര്‍ന്ന് വീണു.

TAGS :

Next Story