Quantcast

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‍സ പ്രീ ക്വാര്‍ട്ടറിലേക്ക്

MediaOne Logo

Ubaid

  • Published:

    25 March 2018 10:27 PM IST

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‍സ പ്രീ ക്വാര്‍ട്ടറിലേക്ക്
X

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‍സ പ്രീ ക്വാര്‍ട്ടറിലേക്ക്

ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് മെസി സെൽറ്റിക് വലയിൽ പന്തെത്തിച്ചത്

സ്കോട്ടിഷ് ലീഗിൽ അജയ്യരായി കുതിപ്പ് നടത്തുന്ന സെൽറ്റിക്കിനെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സ പരാജയപ്പെടുത്തി. മെസിയുടെ ഇരട്ട ഗോളുകളിലാണ് സെൽറ്റിക് തകർന്നത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് മെസി സെൽറ്റിക് വലയിൽ പന്തെത്തിച്ചത്.

നെയ്മറുടെ പാസിൽ 24 –ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. നെയ്മർ സെൽറ്റിക് പ്രതിരോധ മതിലിന്റെ മുകളിലൂടെ ബോക്സിലേക്ക് പന്ത് ഉയർത്തിയ നൽകി. മാർക്ക് ചെയ്തിരുന്ന ഡിഫണ്ടർമാരെ കബിളിപ്പിച്ച് ബോക്സിലേക്ക് ഓടിക്കയറിയ മെസി പന്ത് നിലംതൊടും മുമ്പ് വലയിലേക്ക് പറഞ്ഞയച്ചു. രണ്ടാം ഗോൾ പെനാൽറ്റിയിൽനിന്ന് 55–ാം മിനിറ്റിലായിരുന്നു. സുവാരസിനെ ബോക്സിൽ സെൽറ്റികോ പ്രതിരോധം മറിച്ചതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. പെനാൽറ്റിയെടുത്ത മെസി സെൽറ്റിക്കിന് രണ്ടാം പ്രഹരവും ഏൽപ്പിച്ചു. ഗ്രൂപ്പ് സിയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ബാഴ്സയാണ് മുന്നിൽ.

TAGS :

Next Story