Quantcast

ഹെറാത്തിന് പരിക്ക്, മൂന്നാം ടെസ്റ്റിനില്ല

MediaOne Logo

admin

  • Published:

    15 April 2018 7:02 PM IST

ഹെറാത്തിന് പരിക്ക്, മൂന്നാം ടെസ്റ്റിനില്ല
X

ഹെറാത്തിന് പരിക്ക്, മൂന്നാം ടെസ്റ്റിനില്ല

രണ്ടാം ടെസ്റ്റിനു ശേഷം പുറംവേദന പിടിപ്പെട്ട ഹെറാത്ത് നാട്ടിലേക്ക് മടങ്ങും. യുവ സ്പിന്നറായ ജെഫറി വാന്‍ഡര്‍സേ ആയിരിക്കും ഹെറാത്തിന്‍റെ പകരക്കാരനെന്നാണ്

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് ടീമിലെ ഏറ്റവും സീനിയര്‍ ബൌളറായ രങ്കന ഹെറാത്തിന്‍റെ സേവനം നഷ്ടമാകും. രണ്ടാം ടെസ്റ്റിനു ശേഷം പുറംവേദന പിടിപ്പെട്ട ഹെറാത്ത് നാട്ടിലേക്ക് മടങ്ങും. യുവ സ്പിന്നറായ ജെഫറി വാന്‍ഡര്‍സേ ആയിരിക്കും ഹെറാത്തിന്‍റെ പകരക്കാരനെന്നാണ് സൂചന.

ടീമിന്‍റെ ബൌളിങ് കുന്തമുനയായ ഹെറാത്തിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ് ഇന്ത്യന്‍ പര്യടനത്തിലെ ഇതുവരെയുള്ള പ്രകടനം. രണ്ട് ടെസ്റ്റുകളിലായി രണ്ട് വിക്കറ്റുകള്‍ മാത്രമാണ് താരം പിഴുതത്. ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും ജഡേജയും രണ്ടാം ടെസ്റ്റില്‍ അരങ്ങ്‍വാണപ്പോഴായിരുന്നു ഹെറാത്തിന്‍റെ ഈ നിറംമങ്ങിയ പ്രകടനം.

TAGS :

Next Story