Quantcast

വാഡയുടെ വെബ്സൈറ്റില്‍ നിന്ന് റാഫേല്‍ നദാല്‍ന്റെ മെഡിക്കല്‍ വിവരവും ചോര്‍ത്തി

MediaOne Logo

Khasida

  • Published:

    16 April 2018 7:45 AM GMT

വാഡയുടെ വെബ്സൈറ്റില്‍ നിന്ന് റാഫേല്‍ നദാല്‍ന്റെ മെഡിക്കല്‍ വിവരവും ചോര്‍ത്തി
X

വാഡയുടെ വെബ്സൈറ്റില്‍ നിന്ന് റാഫേല്‍ നദാല്‍ന്റെ മെഡിക്കല്‍ വിവരവും ചോര്‍ത്തി

വിലക്ക് മൂലം റിയൊ ഒളിംപിക്സിലും പാരാലിമ്പിക്സിലും പങ്കെടുക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നില്ല. ഇതിനുള്ള പ്രതികാരമായിട്ടാണ് വാഡയുടെ സൈറ്റ് ഹാക്ക്

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത റഷ്യന്‍ ചാരസംഘടന കൂടുതല്‍ കായികതാരങ്ങളുടെ രഹസ്യ മെഡിക്കല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ബ്രിട്ടന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറ, ടെന്നിസ് താരം റാഫേല്‍ നദാല്‍ തുടങ്ങിയവരുടെ മെഡിക്കല്‍ വിവരങ്ങളാണ് ഫാന്‍സി ബിയര്‍ എന്ന ചാരസംഘടന പുതുതായി പുറത്തുവിട്ടത്

റിയോ ഒളിമ്പിക്സിലും കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലും ദീര്‍ഘദൂര ഓട്ടങ്ങളില്‍ സ്വര്‍ണം നേടിയ ബ്രിട്ടന്റെ ഇതിഹാസ താരം മോ ഫറ, സ്പെയിനിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും റിയോയില്‍ ടെന്നിസ് ഡബിള്‍സില്‍ സ്വര്‍ണ മെഡല്‍ ജേതാവുമായി റാഫേല്‍ നദാല്‍ തുടങ്ങി പത്തോളം പേരുടെ രഹസ്യ മെഡിക്കല്‍ വിവരങ്ങളാണ് റഷ്യന്‍ ചാരസംഘടനമായ ഫാന്‍സി ബിയര്‍ പുറത്തുവിട്ടത്.
താരങ്ങള്‍ റിയോയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ രേഖകളാണ് ഇവ. വാഡയുടെ സൈറ്റ് ഹാക്ക് ചെയ്താണ് ഫാന്‍സി ബിയര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. എന്നാല്‍ പുറത്തുവന്ന രേഖകളില്‍ താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി വിവരങ്ങളില്ല. ഫാന്‍സി ബിയര്‍ ഡോട്ട് നെറ്റ് എന്ന സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമേരിക്ക, ബ്രിട്ടന്‍, ചെക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, പോളണ്ട് , റൊമേനിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 25ഓളം കായികതാരങ്ങളുടെ വിവരങ്ങള്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. അമേരിക്കയുടെ ടെന്നിസ് താര സഹോദരിമാരായ സെറീന വില്യംസ്, വീനസ് വില്യംസ് അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബിലെസ് എന്നിവരുടെ മെഡിക്കല്‍ വിവരങ്ങളാണ് ഫാന്‍സി ബിയര്‍ ആദ്യം പുറത്തുവിട്ടത്.

റിയോ ഒളിമ്പിക്സിനായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുണ്ടാക്കിയ അക്കൌണ്ട് വഴിയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വാഡ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ദേശീയ ഉത്തേജകവിരുദ്ധ സംഘടനകളുടെയും അന്താരാഷ്ട്ര ഫെ‍ഡറേഷനുകളുടെയും പിന്തുണ തേടുമെന്ന് വാഡ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടതായും വാഡ അറിയിച്ചു.

വിലക്ക് മൂലം റിയൊ ഒളിംപിക്സിലും പാരാലിമ്പിക്സിലും പങ്കെടുക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നില്ല. ഇതിനുള്ള പ്രതികാരമായിട്ടാണ് വാഡയുടെ സൈറ്റ് ഹാക്ക് ചെയ്തതെന്നായിരുന്നു ഫാന്‍സി ബിയറിന്റെ പ്രതികരണം. ആഗോള ഉത്തേജകവിരുദ്ധ സംവിധാനത്തെ തകര്‍ക്കാനാണ് റഷ്യയുടെ ശ്രമമെന്നാണ് വാഡയുടെ വാദം.

TAGS :

Next Story