Quantcast

ഞാന്‍ റണ്‍ കണ്ടെത്തിയിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കുമായിരുന്നോ? മാധ്യമപ്രവര്‍ത്തകനോട് കൊഹ്‍ലി

MediaOne Logo

Damodaran

  • Published:

    20 April 2018 6:41 AM GMT

ഞാന്‍ റണ്‍ കണ്ടെത്തിയിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കുമായിരുന്നോ? മാധ്യമപ്രവര്‍ത്തകനോട് കൊഹ്‍ലി
X

ഞാന്‍ റണ്‍ കണ്ടെത്തിയിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കുമായിരുന്നോ? മാധ്യമപ്രവര്‍ത്തകനോട് കൊഹ്‍ലി

ടീമില്‍ മറ്റ് പത്ത് അംഗങ്ങള്‍ കൂടിയുണ്ട്. ഞാന്‍ തന്നെ എല്ലാം ചെയ്യുകയാണെങ്കില്‍ പിന്നെ മറ്റുള്ളവരെന്ത് ചെയ്യും

ഐപിഎല്ലില്‍ ഞാന്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്, ശതകവും കുറിച്ചിട്ടുണ്ട്. അന്ന് ആരും ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ട് മത്സരങ്ങളില്‍ കാര്യമായി സംഭാവന ചെയ്യാതിരുന്നപ്പോള്‍ അത് പ്രശ്നമായി - ഓപ്പണറെന്ന നിലയിലെ അന്താരാഷ്ട്ര ട്വന്‍റി20 അരങ്ങേറ്റത്തിലെ നിരാശാജനകമായ പ്രകടനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി പ്രതികരിച്ചത്

Expect captain Virat Kohli to be witty. Sample this for a reply in the post match press conference in Bengaluru #TeamIndia #INDvENG Paytm

Posted by Indian Cricket Team on Wednesday, February 1, 2017

താന്‍ രണ്ട് ഇന്നിങ്സുകളില്‍ സ്കോര്‍ ചെയ്യാത്തത് വലിയ പ്രശ്നമാക്കേണ്ടെന്ന് പറഞ്ഞ കൊഹ്‍ലി ടീമിലെ മറ്റ് അംഗങ്ങളെയും ശ്രദ്ധിക്കേണമെന്ന ഉപദേശവും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. ടീമില്‍ മറ്റ് പത്ത് അംഗങ്ങള്‍ കൂടിയുണ്ട്. ഞാന്‍ തന്നെ എല്ലാം ചെയ്യുകയാണെങ്കില്‍ പിന്നെ മറ്റുള്ളവരെന്ത് ചെയ്യും - ഇന്ത്യന്‍ നായകന്‍ ചോദിച്ചു.

''പരമ്പര ജയിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. ഓപ്പണറെന്ന നിലയിലുള്ള എന്‍റെ പ്രകടനം അത്ര കാര്യമായി എടുക്കുന്നില്ല. രണ്ട് ഇന്നിങ്സുകളിലായി ഞാന്‍ എഴുപതിലധികം റണ്‍ നേടിയിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കുമായിരുന്നോ? ഇല്ലല്ലോ? അതുകൊണ്ട് ഈ പരമ്പര ആസ്വദിക്കൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച ഒരു ജയമായിരുന്നു അത് ''

TAGS :

Next Story