Quantcast

ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ്‍ല്‍സ് യൂറോ സെമിയില്‍

MediaOne Logo

Alwyn K Jose

  • Published:

    29 April 2018 1:36 AM GMT

ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ്‍ല്‍സ് യൂറോ സെമിയില്‍
X

ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ്‍ല്‍സ് യൂറോ സെമിയില്‍

ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ‌്ല്‍സ് യൂറോ കപ്പിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വെയ്ല്‍സിന്റെ ജയം.

ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ‌്ല്‍സ് യൂറോ കപ്പിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വെയ്ല്‍സിന്റെ ജയം. ചരിത്രത്തിലാദ്യമായാണ് വെയ്ല്‍സ് ഒരു ടൂര്‍ണമെന്റിന്റെ അവസാന നാലില്‍ കടക്കുന്നത്. പോര്‍ച്ചുഗലാണ് സെമിയില്‍ എതിരാളികള്‍.

ഈഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡി ബ്രുയ്ണെ, റൊമേലു ലുക്കാക്കു... കളിക്കുന്നത് ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ.. ലോകറാങ്കിങില്‍ രണ്ടാം സ്ഥാനമുണ്ടവര്‍ക്ക്. പ്രവചനങ്ങളും പ്രതീക്ഷകളും ബെല്‍ജിയത്തിനൊപ്പമായിരുന്നു. കിലോ മീറ്ററുകള്‍ അകലെ മാത്രമുള്ള ബെല്‍ജിയത്തില്‍ നിന്നെത്തിയ കാണികള്‍ ഗ്യാലറിയെ ചെങ്കടലാക്കി. പക്ഷേ ആസൂത്രണ മികവ് കൊണ്ട് ഇവയെല്ലാം വെയ്ല്‍സ് മറികടന്നു. മത്സരത്തില്‍ പിന്നിട്ട് നിന്നവരാണ് വെയ്ല്‍സ്.

തിരിച്ചടിച്ച് മാതൃക കാട്ടാന്‍ ആദ്യം നായകന്‍ ആഷ്ലി വില്യംസ് തന്നെ മുന്നില്‍ നിന്നു. പിന്നെ റോബ്സന്‍ കാനുവിന്റെ മെയ്‌വഴക്കവും ഫിനിഷിങ് പാടവവും അവരെ മുന്നിലെത്തിച്ചു. ഒടുവില്‍ സാം വോക്ക്സ് വെയ്ല്‍സിന്റെ ചരിത്രനിമിഷം നിര്‍മിച്ചു. ബെല്‍ജിയത്തിന് കിട്ടിയ അവസരങ്ങളില്‍ പകുതി ഗോളാക്കി മാറ്റിയിരുന്നെങ്കില്‍ മത്സരഫലം മാറിയേനെ. ദുര്‍ബലമായ പ്രതിരോധവും ഫിനിഷിങ് മറന്ന മുന്നേറ്റവും ഒറ്റക്ക് മാത്രം കളിക്കുന്ന മധ്യനിരയുംകൊണ്ട് ഒരു ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറിനപ്പുറം പോകാന്‍ കഴിയില്ലെന്ന് മനസിലാക്കി കൊണ്ട് ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറക്കിനി മടങ്ങാം.

TAGS :

Next Story