Quantcast

തങ്ങളുടേതായ ദിനത്തില്‍ ലോകത്തിലെ ഏത് ടീമിനെയും മറികടക്കാന്‍ പാകിസ്താനാകുമെന്ന് കൊഹ്‍ലി

MediaOne Logo

admin

  • Published:

    8 May 2018 4:35 PM GMT

തങ്ങളുടേതായ ദിനത്തില്‍ ലോകത്തിലെ ഏത് ടീമിനെയും മറികടക്കാന്‍ പാകിസ്താനാകുമെന്ന് കൊഹ്‍ലി
X

തങ്ങളുടേതായ ദിനത്തില്‍ ലോകത്തിലെ ഏത് ടീമിനെയും മറികടക്കാന്‍ പാകിസ്താനാകുമെന്ന് കൊഹ്‍ലി

ഫൈനലില്‍ അവര്‍ ഞങ്ങളെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കി. കളത്തില്‍ ഏറെ തീഷ്ണതയോടെയും അഭിമാനത്തോടെയുമാണ് അവര്‍ പോരാടിയത്. വിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുന്ന കൂടുതല്‍

ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ പാകിസ്താനെ പ്രശംസകള്‍ കൊണ്ട് മൂടി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. കലാശപ്പോരിലെ പരാജയം നിരാശാജനകമാണെങ്കിലും ടൂര്‍ണമെന്‍റില്‍ പാകിസ്താന്‍ നടത്തിയ തിരിച്ചുവരവ് ജൈത്രയാത്രയും മാതൃകാപരമാണ്. തങ്ങളുടേതായ ദിനത്തില്‍ ലോകത്തിലെ ഏത് ടീമിനെയും മറിച്ചിടാന്‍ കഴിവുള്ളവരാണ് പാകിസ്താന്‍ ടീം. ഫൈനലില്‍ അവര്‍ ഞങ്ങളെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കി. കളത്തില്‍ ഏറെ തീഷ്ണതയോടെയും അഭിമാനത്തോടെയുമാണ് അവര്‍ പോരാടിയത്. വിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുന്ന കൂടുതല്‍ അവസരങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടാകേണ്ടിയിരുന്നു. പാകിസ്താന്‍റെ ബൌളിങ് മാരക പ്രഹര ശേഷിയോടെയാണ് പ്രവര്‍ത്തിച്ചത്. എല്ലാ വിധ അഭിനന്ദങ്ങളും അവര്‍ അര്‍ഹിക്കുന്നു - കൊഹ്‍ലി പറഞ്ഞു.

TAGS :

Next Story