Quantcast

ഇനി പ്രവീണ്‍ കുമാറിന്റെ 'കളി' രാഷ്ട്രീയത്തില്‍

MediaOne Logo

Alwyn K Jose

  • Published:

    9 May 2018 6:34 PM GMT

ഇനി പ്രവീണ്‍ കുമാറിന്റെ കളി രാഷ്ട്രീയത്തില്‍
X

ഇനി പ്രവീണ്‍ കുമാറിന്റെ 'കളി' രാഷ്ട്രീയത്തില്‍

കായികതാരങ്ങളും സിനിമാ താരങ്ങളും രാഷ്ട്രീയത്തിലിറങ്ങുന്നത് അത്ര പുതുമയുള്ള കാര്യമല്ല.

കായികതാരങ്ങളും സിനിമാ താരങ്ങളും രാഷ്ട്രീയത്തിലിറങ്ങുന്നത് അത്ര പുതുമയുള്ള കാര്യമല്ല. ഏറ്റവുമൊടുവില്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും കളി മാറ്റിക്കളിക്കാന്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തില്‍ കളിക്കാനിറങ്ങിയ പ്രവീണ്‍ കുമാര്‍ സമാജ്‍വാദി പാര്‍ട്ടിക്ക് വേണ്ടിയാണ് ഇനിയുള്ള ഇന്നിങ്സിന് ഇറങ്ങുക. ഇന്നാണ് പ്രവീണ്‍ പുതിയ ഇന്നിങ്‌സിന് തുടക്കം കുറിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി തനിക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും പ്രവീണ്‍. രാഷ്ട്രീയത്തില്‍ താന്‍ പിച്ചവെച്ചു തുടങ്ങുകയാണെന്നും ഇവിടെനിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പ്രവീണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പ്രവീണിന്റെ ഈ മറുപടി. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുകഴ്ത്താനും പ്രവീണ്‍ മറന്നില്ല. കായിക താരങ്ങള്‍ക്കായി അഖിലേഷ് നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ലക്‌നൗവിലും സൈഫൈയിലും വലിയ സ്‌റ്റേഡിയങ്ങള്‍ നിര്‍മാണത്തിലാണെന്നും പ്രവീണ്‍ പറഞ്ഞു. ഇന്ത്യക്കായി ആറ് ടെസ്റ്റുകളും 68 ഏകദിനങ്ങളും പ്രവീണ്‍ കളിച്ചിട്ടുണ്ട്. മീററ്റ് സ്വദേശിയാണ് 29 കാരനായ പ്രവീണ്‍.

TAGS :

Next Story