Quantcast

സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 2:40 PM GMT

സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍
X

സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍

ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍.

ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ റഷ്യന്‍ ഗ്ലാമര്‍ താരം എലേന വെസ്‍നിനയെ അനായാസം കീഴടക്കിയാണ് സെറീനയുടെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. ആദ്യ സെറ്റില്‍ ചെറിയൊരു പ്രതിരോധം തീര്‍ക്കാനെങ്കിലും എലേനക്ക് കഴിഞ്ഞെങ്കിലും രണ്ടാം സെറ്റില്‍ സെറീനയുടെ അപ്രമാദിത്വം ആയിരുന്നു. സ്കോര്‍: 6-2, 6-0. നിലവില്‍ 21 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് സെറീനയുടെ അക്കൌണ്ടിലുള്ളത്. വിംബിള്‍ഡണ്‍ കലാശപ്പോരില്‍ സെറീന ഒരിക്കല്‍ കൂടി വിജയകാഹളം മുഴക്കിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രന്റ്സ്ലാം കിരീടങ്ങള്‍ എന്ന ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പം എത്തും.

TAGS :

Next Story