Quantcast

അഞ്ഞൂറാനായി മെസ്സി; ബാഴ്‍സക്ക് വീണ്ടും തോല്‍വി

MediaOne Logo

admin

  • Published:

    17 May 2018 12:08 PM GMT

അഞ്ഞൂറാനായി മെസ്സി; ബാഴ്‍സക്ക് വീണ്ടും തോല്‍വി
X

അഞ്ഞൂറാനായി മെസ്സി; ബാഴ്‍സക്ക് വീണ്ടും തോല്‍വി

വലന്‍സിയക്കെതിരെ നേടിയ ഗോളോടെ മെസ്സി കരിയറിലെ അഞ്ഞൂറാം ഗോള്‍ തികച്ചു.

സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് വീണ്ടും തോല്‍വി. ഒന്നിനെതിരെ 2 ഗോളിന് വലന്‍സിയയാണ് ബാഴ്സയെ തോല്‍പ്പിച്ചത്. ഇവാന്‍ റാക്കിട്ടിച്ചിന്റെ സെല്‍ഫ് ഗോളാണ് വലന്‍സിയക്ക് ആദ്യം ലീഡ് നേടി കൊടുത്തത്. മിനാ ലൊറെന്‍സോ രണ്ടാം ഗോള്‍ നേടി. വലന്‍സിയക്കെതിരെ നേടിയ ഗോളോടെ മെസ്സി കരിയറിലെ അഞ്ഞൂറാം ഗോള്‍ തികച്ചു.


തിരിച്ചടിക്കാന്‍ നെയ്മര്‍ സുവാരസ് മെസ്സി ത്രയം ആവുന്നതെല്ലാം ചെയ്തു. പക്ഷെ ഗോള്‍ മാത്രം അകന്നുനിന്നു. 63 ആം മിനുട്ടില്‍ മെസ്സിയിലൂടെ ബാഴ്‍സ തിരിച്ചടിച്ചു. കരിയറിലെ തന്‍റെ അഞ്ഞൂറാം ഗോളായിരുന്നു മെസ്സി നേടിയത്.
പിന്നെ സമനിലയെങ്കിലും പിടിക്കാനായി നെയ്‍മര്‍ സുവാരസ് മെസ്സി സഖ്യം പല തവണ വലന്‍സിയന്‍ ഗോള്‍ബാറിന് മുന്നിലെത്തി. പക്ഷെ നിര്‍ഭാഗ്യവും വലന്‍സിയന്‍ പ്രതിരോധ മതിലും വിലങ്ങുതടിയാപ്പോള്‍ ബാഴ്സ വീണ്ടും തോല്‍വിയറിഞ്ഞു.

33 കളികളില്‍നിന്ന് 76 പോയിന്റോടെ ബാഴ്‌സലോണ തന്നെയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഇത്രയും കളികളില്‍നിന്ന് ഇതേ പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. ഒരു പോയിന്റ് മാത്രം പിറകില്‍ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുള്ളതാണ് ബാഴ്‌സയ്ക്ക് ഏറെ ഭീഷണി. ബാഴ്‌സയേക്കാള്‍ ഗോള്‍ശരാശരിയില്‍ ഒമ്പത് കൂടുതല്‍ ഗോളുകളുള്ളതാണ് റയലിനുള്ള മുന്‍തൂക്കം.

TAGS :

Next Story