Quantcast

കോപ്പ അമേരിക്ക: നെയ്‍മറുടെ അസാനിധ്യം ബ്രസീലിനെ ബാധിക്കില്ലെന്ന് ഡുംഗ

MediaOne Logo

admin

  • Published:

    31 May 2018 5:09 AM GMT

ജൂണ്‍ 3 മുതല്‍ 26 വരെ അമേരിക്കയില്‍ വെച്ചാണ് കോപ്പ അമേരിക്ക ഫുട്ബോളിന്‍റെ നൂറാം വാര്‍ഷിക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

സൂപ്പര്‍ താരം നെയ്‍മറുടെ അസാനിധ്യം കോപ്പ അമേരിക്കയില്‍ ടീമിനെ ബാധിക്കില്ലെന്ന് ബ്രസീല്‍ കോച്ച് ഡുംഗ. നെയ്‍മര്‍ മികച്ച കളിക്കാരനാണെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ മറ്റു താരങ്ങള്‍ക്കാകുമെന്ന് ഡുംഗ പറഞ്ഞു. ജൂണ്‍ 3 മുതല്‍ 26 വരെ അമേരിക്കയില്‍ വെച്ചാണ് കോപ്പ അമേരിക്ക ഫുട്ബോളിന്‍റെ നൂറാം വാര്‍ഷിക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പിനുള്ള 23 അംഗ ബ്രസീല്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോപ്പക്ക് ശേഷം നടക്കുന്ന ഒളിമ്പിക്സില്‍ ബ്രസീല്‍ ടീമിനെ നയിക്കുക നെയ്മറായിരിക്കുമെന്നും ഡുംഗ വ്യക്തമാക്കി.

ഓസ്കാര്‍ (ചെല്‍സി), ഗബ്രിയേല്‍ പൌലിസ്റ്റ (ആഴ്‍സനല്‍), ഫെര്‍മിനോ (ലിവര്‍പൂള്‍), ഫെര്‍ണാണ്ടീഞ്ഞോ (മാഞ്ചസ്റ്റര്‍ സിറ്റി) തുടങ്ങിയ കളിക്കാരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

TAGS :

Next Story