Quantcast

മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് കിരീടം നദാലിന്

MediaOne Logo

Jaisy

  • Published:

    3 Jun 2018 1:18 AM GMT

മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് കിരീടം നദാലിന്
X

മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് കിരീടം നദാലിന്

ജപ്പാന്റെ കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്

മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് കിരീടം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ‌ജപ്പാന്റെ കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. മോണ്ടികാര്‍ലോയില്‍ ഏറ്റവും കൂടുല്‍ കിരീടം നേടിയ താരമാണ് നദാല്‍.

ചെറിയ ഒരിടവേളക്ക് ശേഷം നദാല്‍ വീണ്ടും ലോക റാങ്കിങ്ങിലെ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ്. മോണ്ടികാര്‍ലോയില്‍ ജപ്പാന്റെ നിഷികോരിക്കെതിരെ അനായാസ ജയം നേടിയതോടെ ഫെഡററുമായുള്ള പോയിന്റ് വ്യത്യാസം വര്‍ധിപ്പിക്കാനുമായി. 6-3 നാണ് നദാല്‍ ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ നദാലിന് കാര്യങ്ങള്‍ അല്‍പം കൂടി എളുപ്പമായിരുന്നു. 6-2 ന് നിഷികോരിയെ മറികടന്ന് കിരീടത്തിലേക്ക്. മോണ്ടികാര്‍ലോയില്‍ നദാലിന്റെ പതിനൊന്നാം കിരീടമാണിത്.

TAGS :

Next Story