കല്ലുകൾ അടുക്കിവച്ച് സ്റ്റമ്പൊരുക്കി, മരങ്ങളുടെ നടുവില്‍ ക്രിക്കറ്റ് കളി; കുട്ടികളുടെ ചിത്രം പങ്കുവച്ച് ഐ.സി.സി

ചുറ്റും മരങ്ങള്‍ നിറഞ്ഞ കളിസ്ഥലത്തിന് നടുവില്‍ നിന്ന് ബാറ്റുചെയ്യുന്ന കുട്ടിയാണ് ചിത്രത്തിലെ ഹൈലൈറ്റ്. കല്ലുകള്‍ അടുക്കിവെച്ചാണ് സ്റ്റമ്പ് ഒരുക്കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-04-11 09:53:47.0

Published:

11 April 2021 9:53 AM GMT

കല്ലുകൾ അടുക്കിവച്ച് സ്റ്റമ്പൊരുക്കി, മരങ്ങളുടെ നടുവില്‍ ക്രിക്കറ്റ് കളി; കുട്ടികളുടെ ചിത്രം പങ്കുവച്ച് ഐ.സി.സി
X

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ള നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ചുറ്റും മരങ്ങള്‍ നിറഞ്ഞ കളിസ്ഥലത്തിന് നടുവില്‍ നിന്ന് ബാറ്റുചെയ്യുന്ന കുട്ടിയാണ് ചിത്രത്തിലെ ഹൈലൈറ്റ്. കല്ലുകള്‍ അടുക്കിവെച്ചാണ് സ്റ്റമ്പ് ഒരുക്കിയിരിക്കുന്നത്.

'ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിക്കറ്റ് ദിനം' എന്ന അടിക്കുറിപ്പോടെയാണ് ഐ.സി.സി ചിത്രം പങ്കുവച്ചിരിക്കുന്നത്. താരിഖുല്‍ ഇസ്‍ലാം എന്ന് പറയുന്നയാളാണ് ചിത്രം എടുത്തിരിക്കുന്നത്. ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിലെ ഒരു പ്രദേശമായ ഉത്തരയില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്നും ഐ.സി.സി വ്യക്തമാക്കുന്നുണ്ട്.

നിരവധിപ്പേരാണ് മനോഹരമായ ഗ്രൌണ്ടിനെക്കുറിച്ചുള്ള പോസ്റ്റില്‍ ലൈക്കും കമന്‍റും നടത്തിയിരിക്കുന്നത്.

ലോകത്തെമ്പാടുമുള്ള വ്യതസ്തമായ ക്രിക്കറ്റ് കളികളുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. കേരളത്തില്‍ നിന്നടക്കമുള്ള ഇത്തരം ഫ്രെയിമുകളും ഐ.സി.സി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇതിനുമുമ്പ് പങ്കുവെച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ പൈന്‍കുളത്ത് നിന്നുള്ള ഒരു നാടന്‍ ക്രിക്കറ്റ് പിച്ചിന്‍റെയും ഗ്രൌണ്ടിന്‍റെയും ചിത്രമാണ് ഇതിനുമുമ്പ് കേരളത്തില്‍ നിന്ന് ഐ.സി.സിയുടെ പേജിലൂടെ ശ്രദ്ധേയമായ മറ്റൊരു ചിത്രം. പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമായിരുന്നു ഫോട്ടോയില്‍. സുബ്രഹ്മണ്യന്‍ എന്നയാള്‍ എടുത്ത ഫോട്ടോയാണ് ഐ.സി.സി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. 'സാധാരണക്കാരുടെ ഈഡന്‍ ഗാര്‍ഡന്‍സ്' എന്നായിരുന്നു അന്ന് പലരും കമന്‍റ് ചെയ്തത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story