Quantcast

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ്; ക്രിസ്റ്റ്യാനോ ഖത്തറില്‍ കളിക്കും

ദുഹൈല്‍-അല്‍നസര്‍ മത്സരം നവംബര്‍ ഏഴിന്.

MediaOne Logo

Web Desk

  • Updated:

    2023-08-25 19:05:44.0

Published:

25 Aug 2023 7:04 PM GMT

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ്; ക്രിസ്റ്റ്യാനോ ഖത്തറില്‍ കളിക്കും
X

ദോഹ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി നേരിട്ടാസ്വദിക്കാന്‍ ഖത്തറിന് വീണ്ടും അവസരമൊരുങ്ങുന്നു. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ അല്‍ ദുഹൈലിനെതിരെ കളിക്കാന്‍ ക്രിസ്റ്റ്യാനോ ഖത്തറിലെത്തും. നവംബര്‍ ഏഴിനാണ് മത്സരം. ലോകകപ്പ് ഫുട്ബാളിലെ നിരാശപ്പെടുത്തിയ പ്രകടനവുമായി ഖത്തറിൽ നിന്നും മടങ്ങിയ ക്രിസ്റ്റ്യാനോ ഒരിക്കല്‍ കൂടി ഖത്തറിലെ ആരാധകര്‍ക്ക് മുന്നിലെത്തുന്നു.

അല്‍നസ്റിന്റെ മഞ്ഞക്കുപ്പായത്തില്‍ ഖത്തരി ചാമ്പ്യന്‍ ക്ലബ് അല്‍ ദുഹൈലുമായാണ് മത്സരം. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഖത്തറിലെയും സൗദിയിലെയും ക്ലബുകൾ പരസ്പരം ഏറ്റുമുട്ടുന്നത് പതിവാണെങ്കിലും ഇത്തവണ ഏറെ സവിശേഷമാണ് കാര്യങ്ങൾ. ലോകഫുട്ബാളിനെ തന്നെ ഞെട്ടിച്ച് വമ്പൻ താരങ്ങളുടെ കൂടുമാറ്റത്തോടെ സൗദി ക്ലബുകളെല്ലാം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു.

സെനഗലിന്റെ ഇതിഹാസ താരം സാദിയോ മാനെ, ബ്രസീലിന്റെ അലക്സ് ടെലസ്,ക്രൊയേഷ്യയുടെ മാഴ്സലോ ബ്രൊസോവിച്, പോര്‍ച്ചുഗലിന്റെ ഒറ്റാവിയോ തുടങ്ങി സൂപ്പര്‍ താരങ്ങുടെ നിര തന്നെയുണ്ട് റൊണാള്‍ഡോയ്ക്കൊപ്പം പന്ത് തട്ടാന്‍. ഒക്ടോബർ 24ന് റിയാദിൽ വെച്ചാണ് ദുഹൈലിന്റെ എവേ മത്സരം.

TAGS :

Next Story