'കോച്ചിനും മാഷിനും നന്ദി'; 800 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തിയെഴുതി അഫ്‍സൽ
പോളണ്ട് മീറ്റിൽ ഒരു മിനിറ്റ് 44 സെക്കൻഡ് 93 മൈക്രോ സെക്കന്റിലാണ് അഫ്‍സൽ 800 മീറ്റർ പിന്നിട്ടത്

പാലക്കാട്:പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോർഡ് തിരുത്തിയെഴുതിയതിലെ സന്തോഷം പങ്കിട്ട് മലയാളി അത്‌ലറ്റ് മുഹമ്മദ് അഫ്‍സൽ. പോളണ്ട് മീറ്റിൽ ഒരു മിനിറ്റ് 44 സെക്കൻഡ് 93 മൈക്രോ സെക്കന്റിലാണ് അഫ്‍സൽ 800 മീറ്റർ പിന്നിട്ടത്. ഒരു മിനിറ്റ് 45 സെക്കൻഡിനിടയിൽ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി ഇതോടെ അഫ്‍സൽ.
കോച്ച് അജിത്ത് മാർക്കോസിനും, പറളി സ്കൂളിലെ മനോജ് മാഷിനും പ്രത്യേക നന്ദി എന്നും അഫ്‍സൽ മീഡിയവണിനോട് പറഞ്ഞു. മിന്നും പ്രകടനത്തിനുശേഷം അഫ്‍സലിന്‍റ ആദ്യ പ്രതികരണമായിരുന്നു ഇത്.പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയാണ് അഫ്‌സൽ.ഇന്ത്യൻ എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനാണ്.
Next Story
Adjust Story Font
16

