Quantcast

ദൈവമാണ് ഏറ്റവും മികച്ച തിരക്കഥാകൃത്ത്, നിങ്ങള്‍ ശരിക്കും ദൈവത്തിന്‍റെ കുട്ടിയാണ്; കോഹ്‍ലിയുടെ റെക്കോഡ് നേട്ടത്തില്‍ അനുഷ്ക

ബുധനാഴ്ച തന്‍റെ ഭർത്താവ് ചരിത്രം എഴുതുന്നതിന് സാക്ഷിയാകാൻ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയും എത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    16 Nov 2023 10:31 AM IST

Anushka Sharma On Virat Kohli
X

വിരാട് കോഹ്‍ലി/ അനുഷ്ക

മുംബൈ: സെഞ്ച്വുറി നേട്ടത്തില്‍ ക്രിക്കറ്റ് ദൈവത്തെ മറികടന്നിരിക്കുകയാണ് വിരാട് കോഹ്‍ലി. വാംഖഡെയിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഏകദിനത്തില്‍ 49 സെഞ്ച്വുറികളെന്ന സച്ചിന്‍റെ റെക്കോഡാണ് കോഹ്‍ലി മറികടന്നത്. ബുധനാഴ്ച തന്‍റെ ഭർത്താവ് ചരിത്രം എഴുതുന്നതിന് സാക്ഷിയാകാൻ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയും എത്തിയിരുന്നു. കോഹ്‍ലിയുടെ ഏറ്റവും വലിയ ചിയര്‍ ലീഡറായ അനുഷ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹൃദയസ്‍പര്‍ശിയായ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.


"ദൈവമാണ് ഏറ്റവും നല്ല തിരക്കഥാകൃത്ത്! നിങ്ങളുടെ സ്നേഹത്താൽ എന്നെ അനുഗ്രഹിച്ചതിന് അദ്ദേഹത്തോട് അങ്ങേയറ്റം നന്ദിയുള്ളവളാണ്, നിങ്ങൾ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരുന്നതും നിങ്ങളോടും സ്‌പോർട്‌സിനോടും എപ്പോഴും സത്യസന്ധത പുലർത്തിക്കൊണ്ട് നിങ്ങൾക്കുള്ളതും ഇച്ഛിക്കുന്നതും എല്ലാം നേടിയെടുക്കുന്നതും കാണുന്നതിനും...നിങ്ങള്‍ ശരിക്കും ദൈവത്തിന്‍റെ കുട്ടിയാണ്'' എന്നാണ് അനുഷ്കയുടെ സ്റ്റോറി.

സെഞ്ച്വുറി നേട്ടത്തിന് ശേഷം സച്ചിന്‍ തെന്‍ഡുല്‍ക്കറോടുള്ള ആദരസൂചകമായ കോഹ്‍ലി അദ്ദേഹത്തെ ഗ്രൗണ്ടില്‍ വച്ച് വണങ്ങിയിരുന്നു. പിന്നീട് പ്രിയതമക്ക് ഫ്ലൈയിംഗ് കിസ്സ് നല്‍കിയാണ് തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്.

മത്സരം നടക്കുമ്പോഴെല്ലാം മൈതാനത്തിലുള്ള കോഹ്‍ലിയും ഗ്യാലറിയിലിരിക്കുന്ന അനുഷ്കയും തമ്മിലുള്ള രസകരവും മനോഹരവുമായ നിമിഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പവലിയനില്‍ നിന്നുകൊണ്ട് മുകളിലെ ഗ്യാലറിയില്‍ ഇരിക്കുന്ന ഭാര്യയെ നോക്കുന്ന കോഹ്ലിയുടെ വീഡിയോ ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു.

TAGS :

Next Story