Quantcast

അഞ്ചടിയില്‍ വെസ്റ്റ്ഹാമിനെ വീഴ്ത്തി ഗണ്ണേഴ്സ്; പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത്

വെസ്റ്റ് ഹാമിന്‍റെ തോൽവി സ്വന്തം തട്ടകമായ ലണ്ടൻ സ്‌റ്റേഡിയത്തില്‍

MediaOne Logo

Web Desk

  • Published:

    1 Dec 2024 9:16 AM IST

അഞ്ചടിയില്‍ വെസ്റ്റ്ഹാമിനെ വീഴ്ത്തി ഗണ്ണേഴ്സ്; പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത്
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ആഴ്‌സണലിന് തകർപ്പൻ ജയം. വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗണ്ണേഴ്‌സ് തകർത്തത്. സ്വന്തം തട്ടകമായ ലണ്ടൻ സ്‌റ്റേഡിയത്തിലാണ് വെസ്റ്റ് ഹാമിന്‍റെ തോൽവി.

ഗബ്രിയാൽ മഗലേസ്, ലിയനാർഡോ ട്രൊസാർഡ്, മാർട്ടിൻ ഒഡഗാർഡ്, കായ് ഹാവേർട്‌സ്, ബുകായോ സാക എന്നിവരാണ് ആഴ്‌സണലിനായി വലകുലുക്കിയത്. ആരോൺ വാൻബിസാക്കയും എമേഴ്‌സൺ പാൽമിയേരിയുമാണ് വെസ്റ്റ് ഹാം സ്‌കോറർമാർ.

മറ്റു മത്സരങ്ങളിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബോൺമൗത്ത് വോൾവ്‌സിനെ തകർത്തപ്പോൾ ലെയ്‌സ്റ്റർ സിറ്റിയെ ബ്രെന്‍റ്ഫോർഡ് ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചു. ക്രിസ്റ്റൽ പാലസ് ന്യൂകാസിൽ മത്സരം സമനിലയിൽ കലാശിച്ചു.

TAGS :

Next Story