Quantcast

ഏകദിന റാങ്കിങ്: കോഹ്‌ലിയെ പിന്തള്ളി ബാബര്‍ അസം ഒന്നാമത്

പാകിസ്താന്‍ കളിക്കാരില്‍ ഏകദിന ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ താരമാണ് അസം. സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, മുഹമ്മദ് യൂസുഫ് എന്നിവരാണ് ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തിയ പാകിസ്താന്‍ ബാറ്റ്‌സ്മാന്മാര്‍.

MediaOne Logo

Web Desk

  • Updated:

    2021-04-14 10:24:57.0

Published:

14 April 2021 10:22 AM GMT

ഏകദിന റാങ്കിങ്: കോഹ്‌ലിയെ പിന്തള്ളി ബാബര്‍ അസം ഒന്നാമത്
X

ഐ.സി.സി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നേടി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് ബാബര്‍ അസം ഒന്നാമത് എത്തിയത്. പുതുക്കിയ പോയിന്റ് പ്രകാരം ബാബര്‍ അസമിന് 865ഉം വിരാട് കോഹ്‌ലിക്ക് 857 പോയന്റുമാണ്. 825 പോയിന്റുമായി രോഹിത് ശര്‍മ്മയാണ് മൂന്നാം സ്ഥാനത്ത്. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയലെ മികച്ച പ്രകടനമാണ് ബാബര്‍ അസമിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴിയൊരുക്കിയത്.

222 റണ്‍സാണ് മൂന്ന് മത്സരങ്ങളടങ്ങിയ ആ പരമ്പരയില്‍ ബാബര്‍ അസം സ്വന്തമാക്കിയത്. 302 റണ്‍സ് നേടിയ ഓപ്പണ്‍ ഫഖര്‍ സമാനായിരുന്നു ടോപ് സ്‌കോറര്‍. ഈ മികവ് ഫഖറിനും നേട്ടമായി. റാങ്കിങില്‍ ഏഴാം സ്ഥാനത്താണ് ഫഖറിപ്പോള്‍. സൗത്താഫ്രിക്കന്‍ പരമ്പരക്ക് മുമ്പെ 837 പോയിന്റായിരുന്നു ബാബറിന്. ആദ്യ മത്സരത്തില്‍ നേടിയ സെഞ്ച്വറി നേടിയ ബാബര്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സാണ് നേടിയത്. മൂന്നാം മത്സരത്തില്‍ 94 റണ്‍സ് നേടിയതോടെ ബാബര്‍ ഐ.സി.സി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തി.

പാകിസ്താന്‍ കളിക്കാരില്‍ ഏകദിന ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ താരമാണ് അസം. സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, മുഹമ്മദ് യൂസുഫ് എന്നിവരാണ് ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തിയ പാകിസ്താന്‍ ബാറ്റ്‌സ്മാന്മാര്‍. നേരത്തെ ഐസിസി ടി20 റാങ്കിങില്‍ ബാബര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പുതിയ റാങ്കിങ് പ്രകാരം മൂന്നാം സ്ഥാനത്താണ് അസം. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ ആസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

TAGS :

Next Story