Quantcast

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എച്ച്.എസ് പ്രണോയ്ക്ക് വെങ്കലം, മെഡൽ നേടുന്ന ആദ്യ മലയാളി

ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്ക്ക് അടുത്ത രണ്ട് ഗെയിമും പിഴക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-26 17:10:13.0

Published:

26 Aug 2023 5:08 PM GMT

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എച്ച്.എസ് പ്രണോയ്ക്ക് വെങ്കലം, മെഡൽ നേടുന്ന ആദ്യ മലയാളി
X

കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് സെമിയില്‍ തോല്‍വി. പുരുഷ സിംഗിള്‍സ് സെമിയില്‍ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിദിത്സനോടാണ് ഒമ്പതാം നമ്പര്‍ താരമായ പ്രണോയ് തോറ്റത്.

സ്‌കോര്‍: 21-18, 13-21, 14-21. ഇതോടെ വെങ്കല മെഡൽ സ്വന്തമാക്കാനായി. ലോക ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ മലയാളി എന്ന നേട്ടവും പ്രണോയിക്ക് സ്വന്തം. ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്ക്ക് അടുത്ത രണ്ട് ഗെയിമും പിഴക്കുകയായിരുന്നു. തായ് താരം ഉജ്വല തിരിച്ചുവരവിലൂടെ മത്സരം കൈക്കലാക്കി.

TAGS :

Next Story