Quantcast

കെ.എൽ രാഹുലിന് മാംഗല്യം ? ജനുവരിയിൽ അവധി അനുവദിച്ച് ബിസിസിഐ

ബോളിവുഡ് നായികയും സുനിൽ ഷെട്ടിയുടെ മകളുമായ ആദിത്യ ഷെട്ടിയാണ് വധു

MediaOne Logo

Web Desk

  • Published:

    2 Dec 2022 10:16 AM GMT

കെ.എൽ രാഹുലിന് മാംഗല്യം ? ജനുവരിയിൽ അവധി അനുവദിച്ച് ബിസിസിഐ
X

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ കെ.എൽ രാഹുൽ വിവാഹിതനാകുന്നു എന്ന് റിപ്പോർട്ടുകൾ. കെ.എൽ രാഹുലിന് സ്വകാര്യ ആവശ്യങ്ങൾക്കായി ബിസിസിഐ ജനുവരിയിൽ ടീമിൽ നിന്ന് അവധി അനുവദിച്ചതോടെയാണ് രാഹുൽ വിവാഹിതനാകുന്ന എന്ന അഭ്യൂഹം ശക്തമായത്. ബോളിവുഡ് നായികയും സുനിൽ ഷെട്ടിയുടെ മകളുമായ ആദിത്യ ഷെട്ടിയാണ് വധു. മുംബൈ സ്വദേശിയാണ് ആദിത്യ. ബംഗളൂരു സ്വദേശിയാണ് രാഹുൽ.

തമ്മിൽ പ്രണയത്തിലാണെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനുവരിയിൽ കല്യാണമുണ്ടാകുമോ എന്ന കാര്യത്തിൽ രാഹുലോ ആദിത്യയോ യാതൊരു വിശദീകരണവും നൽകിയിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം ആദിത്യയുടെ പിതാവായ സുനിൽ ഷെട്ടി 2023 ൽ ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ തിരക്കേറിയ മത്സരക്രമമാണ് വിവാഹത്തിന് തടസമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് രാഹുൽ ടീമിൽ നിന്ന് അവധിയെടുക്കുന്നത് വിവാഹത്തിനാണ് എന്ന വാദം ശക്തമായത്.

ജനുവരിയിൽ അവധി അനുവദിച്ചതോടെ ശ്രീലങ്കയുമായി ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ രാഹുലുണ്ടാകില്ല എന്നുറപ്പായി. സമീപകാലത്ത് മോശം ഫോമിലുള്ള രാഹുലിന് വിശ്രമം അനുവദിക്കണമെന്ന മുറവിളികൾക്കിടയിലാണ് രാഹുലിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം. നാളെ ബംഗ്ലാദേശുമായി ആരംഭിക്കുന്ന പരമ്പരയിൽ രാഹുലും ഉൾപ്പെട്ടിട്ടുണ്ട്.

TAGS :

Next Story