Quantcast

വിജയത്തുടര്‍ച്ച: പെറുവിനെ നാല് ഗോളുകള്‍ക്ക് തകർത്ത് ബ്രസീല്‍

നെയ്മർ, അലക്സ് സാൻഡ്രോ, എവർട്ടൻ റിബെറോ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ​ഗോൾ നേടിയത്

MediaOne Logo

Web Desk

  • Updated:

    2021-06-18 02:42:25.0

Published:

18 Jun 2021 2:40 AM GMT

വിജയത്തുടര്‍ച്ച: പെറുവിനെ നാല് ഗോളുകള്‍ക്ക് തകർത്ത് ബ്രസീല്‍
X

കോപ്പ അമേരിക്കയിൽ വിജയദാഹം തീരാതെ ബ്രസീൽ. കോപ്പയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ മറുപടിയില്ലാത്ത നാല് ​ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. നെയ്മർ, അലക്സ് സാൻഡ്രോ, എവർട്ടൻ റിബെറോ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ​ഗോൾ നേടിയത്.

മത്സരം തുടങ്ങി പന്ത്രണ്ടാം‌ മിനിറ്റിൽ തന്നെ പെറു വലകുലുക്കി ബ്രസീൽ പോരാട്ടത്തിന്റെ സൂചന നൽകിയിരുന്നു. ​ഗബ്രിയേൽ ജീസസിന്റെ അസിസ്റ്റിൽ അലക്സ് സാൻഡ്രോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. തുടർന്നും ആക്രമണങ്ങൾ ഉണ്ടായെങ്കിലും, പിന്നീടുള്ള മൂന്ന് ​ഗോളുകളും പിറന്നത് ആദ്യ പകുതിക്ക് ശേഷമായിരുന്നു.

ഫ്രെഡിന്റെ പാസ് സ്വീകരിച്ച സൂപ്പർ താരം നെയ്മറിന്റെ ഷോട്ട് പെറൂവിയൻ ​ഗോളിക്ക് നോക്കി നിൽക്കാനെ ആയുള്ളു, 68ാം മിനിറ്റിൽ രണ്ടാം ​ഗോൾ. മത്സരം തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ 89ാം മിനിറ്റിൽ എവർട്ടൻ റിബറോയുടെ വക ബ്രസീലിന്റെ മൂന്നാം ​ഗോൾ. റിച്ചാർലിസൺ നൽകിയ പാസ് അനായാസം വലയിലേക്ക്.

ഒടുവിൽ മത്സരത്തിന്റെ അധിക സമയത്ത് റിച്ചാർലിസൻ നാലാമതും വലകുലുക്കി ബ്രസീൽ ഷോക്ക് താത്കാലിക വിരാമം കുറിച്ചു.

TAGS :

Next Story