അർഷ്ദീപ് വീണ്ടും വിവാദത്തിൽ; തിലകിന് നേരെയുള്ള പരാമർശം അതിരുകടന്നെന്ന് സോഷ്യൽ മീഡിയ
സീസണിൽ രണ്ടാം തവണയാണ് പഞ്ചാബ് കിങ്‌സ് താരം ഇത്തരം വിവാദത്തിൽ ചെന്ന് പെടുന്നത്

ധരംശാല: പഞ്ചാബ് കിങ്‌സ് പേസർ അർഷ്ദീപ് സിങ് വീണ്ടും വിവാദത്തിൽ. മുംബൈ ഇന്ത്യൻസ് താരം തിലക് വർമക്കെതിരെ അർഷ്ദീപ് നടത്തിയ പരാമർശമാണ് ഇപ്പോൾ വംശീയ അധിക്ഷേപ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇരുടീമുകളും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി പുറത്തുവന്ന ഒരു സ്നാപ്ചാറ്റ് വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വീഡിയോയിൽ തിലക് വർമയെ അർഷ്ദീപ് സിങ് "ഓയ്, അന്ധേരേ" (ഇരുണ്ട നിറമുള്ളവനെ) എന്ന് വിളിക്കുന്നത് കേൾക്കാം. പിന്നാലെ താരത്തോട് സൺസ്‌ക്രീൻ ഉപയോഗിക്കാനും ആർഷ്ദീപ് പറയുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അർഷ്ദീപിനെതിരെ ഉയരുന്നത്. താരത്തിന്റേത് വംശീയ അധിക്ഷേപമാണെന്നും ശരീരത്തിന്റെ നിറം കളിയാക്കുന്ന ഇത്തരം തമാശകൾ ഒരിക്കലും അനുവദിക്കാനാകില്ല എന്നാണ് ആരാധകർ പറയുന്നത്.
ഇരുവരും അടുത്ത സുഹൃത്തുക്കളാണെങ്കിലും, പൊതുവേദിയിൽ ഇത്തരം വാക്കുകൾ ഉപയോഗിച്ചത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിമർശനം. മത്സരത്തിൽ തിലക് വർമയുടെ തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബിനെ തോൽപിച്ചിരുന്നു. നിരവധി പേരാണ് എക്‌സിൽ വീഡിയോ റീപോസ്റ്റ് ചെയ്ത് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
നേരത്തെ അർഷ്ദീപ് പുറത്തുവിട്ട മറ്റൊരു വീഡിയോയിൽ സഹ താരം ചഹൽ പ്ലെയിനിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്നത് പെട്ടിരുന്നു. തുടർന്ന് ബിസിസിഐ താരത്തോടെ വ്ളോഗിങ് നിർത്താൻ നിർദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ താരം സ്നാപ്ചാറ്റിലൂടെ പങ്കുവെച്ച വീഡിയോ വൈറലായത്.
Adjust Story Font
16

