Quantcast

'ദക്ഷിണാഫ്രിക്കയിൽ സഞ്ജു തിളങ്ങും': പുകഴ്ത്തി ഡിവില്ലിയേഴ്‌സ്‌

ഡിസംബർ 10ന് ആരംഭിക്കുന്ന ടി20 മത്സരങ്ങളോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Dec 2023 2:34 PM GMT

ദക്ഷിണാഫ്രിക്കയിൽ സഞ്ജു തിളങ്ങും: പുകഴ്ത്തി ഡിവില്ലിയേഴ്‌സ്‌
X

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് തെരഞ്ഞെടുത്തത്തിന് പിന്നാലെ സഞ്ജു സാംസൺ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്. ഏകദിന ലോകകപ്പ് ടീമിലേക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇടം ലഭിച്ചില്ല.

സയിദ് മുഷ്താഖ് അലി, വിജയ്ഹസാരെ ട്രോഫി എന്നീ ആഭ്യന്തര മത്സരങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന പ്രകടനങ്ങൾ കൂടി ഇല്ലാതായതോടെ സഞ്ജു ഇനി ഐ.പി.എല്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്ന് വിമർശകർ പറഞ്ഞു നടന്നു. എന്നാൽ ഏവരെയും ഞെട്ടിച്ച് സെലക്ടർമാർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് താരത്തെ തെരഞ്ഞെടുത്തു.

ഇപ്പോഴിതാ സഞ്ജുവിന്റെ കഴിവിനെ പ്രശംസിച്ച് ഡിവില്ലിയേഴ്‌സ് രംഗത്ത് എത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കൻ ട്രാക്കുകളിൽ സഞ്ജുവിന് തിളങ്ങാനാകുമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

''ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തിയെന്ന് അറിയുന്നത് സന്തോഷമുള്ള കാര്യമാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകളിൽ സഞ്ജുവിന് മികവ് പ്രകടിപ്പിക്കാനാകും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. വിക്കറ്റ് കീപ്പറെന്ന നിലയിലും ടീമിന് മുതൽക്കൂട്ടാകുന്ന കളിക്കാരനാണ്''- ഇങ്ങനെയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വാക്കുകൾ.

2021ലാണ് സഞ്ജു സാംസൺ ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയത്. എന്നാല്‍ ടീമില്‍ പലപ്പോഴും അതിഥി താരത്തിന്റെ റോളിലായിരുന്നു സഞ്ജു. ഇന്ത്യക്കായി 13 ഏകദിനങ്ങളാണ് സഞ്ജു കളിച്ചത്. 55.71 റണ്‍സ് ശരാശരിയില്‍ 390 റണ്‍സാണ് സഞ്ജുവി്നറെ അക്കൌണ്ടിലുള്ളത്. മൂന്ന് അര്‍ധ ശതകങ്ങള്‍ സഞ്ജു കണ്ടെത്തിയിട്ടുണ്ട്.

ഈ വർഷം അയര്‍ലാന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലാണ് സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കണ്ടത്. മഴയെടുത്ത ആ പരമ്പരയിൽ സഞ്ജുവിന് കാര്യമായി തിളങ്ങാനായിരുന്നില്ല.

ഡിസംബർ 10ന് ആരംഭിക്കുന്ന ടി20 മത്സരങ്ങളോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. ഡിസംബർ 17നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മക്ക് പകരം ലോകേഷ് രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

എന്നാൽ സഞ്ജുവിനെ ആദ്യ ഏകദിനത്തിൽ തന്നെ കളിപ്പിക്കുമോ എന്ന് വ്യക്തമല്ല. വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിലാണ് സഞ്ജു സാംസൺ. ഏകദിന ലോകകപ്പിൽ ആ റോൾ ചെയ്തത് ലോകേഷ് രാഹുലാണ്. അദ്ദേഹം കീപ്പർ സ്ഥാനത്ത് നിന്ന് മാറുമോ എന്ന് വ്യക്തമല്ല. മാറിയില്ലെങ്കിൽ സഞ്ജുവിനെ എങ്ങനെ ഉപയോഗിക്കും എന്നാണ് അറിയേണ്ടത്. ലോകകപ്പിൽ മികച്ചതല്ലെങ്കിലും മോശമല്ലാത്ത പ്രകടനം വിക്കറ്റിന് പിന്നിൽ രാഹുൽ കാഴ്ചവെച്ചിരുന്നു.

Summary-"Someone Like Sanju Samson Will...": AB De Villiers' Honest Take On Star's Inclusion For South Africa ODIs

TAGS :

Next Story