Quantcast

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി അഡിഡാസിന്റെ ജേഴ്‌സി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടങ്ങും

ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2023-05-22 08:29:10.0

Published:

22 May 2023 8:28 AM GMT

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി അഡിഡാസിന്റെ ജേഴ്‌സി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടങ്ങും
X

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ അഡിഡാസാണ് ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചു.

വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ അഡിഡാസ് രൂപകല്‍പ്പന ചെയ്ത പുതിയ ജേഴ്‌സിയാകും ധരിക്കുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി അഡിഡാസ് പുതിയ ജേഴ്‌സി അണിയിച്ചൊരുക്കും. പുതിയ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ദീര്‍ഘകാല കരാറാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സ്പോൺസറായ കില്ലർ ജീൻസിന്റെ കരാർ മെയ് 31-ന് അവസാനിക്കും. അതിനുശേഷം അഡിഡാസുമായുള്ള കരാർ പ്രാബല്യത്തിൽ വരും. കില്ലർ ജീൻസിനു മുമ്പ് എംപിഎൽ ആയിരുന്നു ഇന്ത്യയുടെ കിറ്റ് സ്പോൺസർ. വസ്ത്ര ബ്രാൻഡായ കില്ലർ എംപിഎല്ലിൽ നിന്ന് കിറ്റ് സ്പോൺസർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.

'കിറ്റ് സ്‌പോണ്‍സര്‍ എന്ന നിലയില്‍ അഡിഡാസുമായുള്ള ബിസിസിഐയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ക്രിക്കറ്റ് ഗെയിം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ മുന്‍നിര സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡുകളിലൊന്നുമായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അഡിഡാസിന് സ്വാഗതം'- ജയ് ഷാ ട്വീറ്റ് ചെയ്തു

TAGS :

Next Story